എല്ലാ തെളിവുകളും കയ്യിലുണ്ട്, പക്ഷെ ഞാൻ ഒരിക്കലും കേസ് കൊടുക്കില്ല; പരിഹാസ്യനായി മാറുന്ന രാഹുൽ ഗാന്ധിക്കെതിരെ കോൺഗ്രസിലും ശബ്ദമുയരുന്നു

തിരഞ്ഞെടുപ്പ് കമ്മീഷന് എതിരായ രാഹുല്‍ ഗാന്ധിയുടെ ആരോപണത്തില്‍ കോണ്‍ഗ്രസിലെ ഒരു വലിയ വിഭാഗത്തിന് തന്നെ അതൃപ്തി ഉള്ളതായയാണ് പറയുന്നത്. ഭരണഘടനാ സ്ഥാപനത്തിന് എതിരായ തുടര്‍ച്ചയായ ആരോപണം തിരിച്ചടിയാകുമോ എന്നതാണ് ആശങ്ക.
തിരഞ്ഞെടുപ്പ് കമ്മീഷനെതിരായ ആരോപണത്തില്‍ രാഹുല്‍ ഗാന്ധി കോടതിയെ സമീപിക്കാത്തതിലും അവ്യക്തത തുടരുകയാണ്. പ്രതിഷേധങ്ങള്‍ എത്തരത്തിലാണ് മുന്നോട്ട് പോവുക എന്ന കാര്യത്തിലും ഈ വിഭാഗത്തിന് ആശങ്കയുണ്ടെന്നാണ് പുറത്തുവരുന്ന സൂചനകള്‍.
ആരോപണങ്ങളില്‍ നിയമ പോരാട്ടത്തിന് ഒരുങ്ങുന്നുണ്ടോ എന്ന ചോദ്യത്തിന് ഇല്ല എന്നായിരുന്നു രാഹുൽ ഗാന്ധിയുടെ മറുപടി. എന്നാല്‍ കോണ്‍ഗ്രസിലെ പ്രധാനപ്പെട്ട നിയമവിദഗ്ധര്‍ ഉള്‍പ്പെടെ സംഭവത്തില്‍ സുപ്രീം കോടതിയെ സമീപിക്കണമെന്ന അഭിപ്രായമാണ് ഉയര്‍ത്തുന്നത്.
വോട്ട് ചോരിയുമായി ബന്ധപ്പെട്ട് ആദ്യം നടത്തിയ വാര്‍ത്താ സമ്മേളനം വലിയ പ്രചാരം നേടുകയും പ്രവര്‍ത്തകര്‍ ഏറ്റെടുക്കുകയും ചെയ്തിരുന്നു. എന്നാൽ ഇന്നലെ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ പല പാളിച്ചകളും വ്യക്തത കുറവും ഉണ്ടായി എന്ന ആരോപണങ്ങളുണ്ട്.
ഇന്നലെയായിരുന്നു വോട്ട് ചോരിയിൽ രാഹുലിന്റെ രണ്ടാമത്തെ വാർത്താസമ്മേളനം. താന്‍ പറഞ്ഞ ഹൈഡ്രജന്‍ ബോംബ് അല്ല ഇതെന്ന് പറഞ്ഞായിരുന്നു രാഹുൽ വാര്‍ത്താ സമ്മേളനം ആരംഭിച്ചത് തന്നെ. വോട്ടര്‍ പട്ടികയില്‍ നിന്ന് ചില വിഭാഗങ്ങളുടെ പേര് വെട്ടുന്നതിനായി ദശലക്ഷകണക്കിന് ആളുകളെ വ്യവസ്ഥാപിതമായി ലക്ഷ്യം വെയ്ക്കുന്നുവെന്ന് രാഹുല്‍ ഗാന്ധി വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചിരുന്നു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ വോട്ട് കൊള്ളയ്ക്ക് കൂട്ടുനില്‍ക്കുകയാണെന്നും രാഹുല്‍ പറഞ്ഞിരുന്നു.
ചില വിഭാഗങ്ങളെ വോട്ടര്‍ പട്ടികയില്‍ നിന്ന് പുറത്താക്കുന്നു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ക്കെതിരെ തെളിവുകളുണ്ട്. 100 ശതമാനം ഉറപ്പ് ഉള്ളത് മാത്രമാണ് താൻ പറയുന്നത്. കര്‍ണാടകയില്‍ നിന്നുള്ള കൂടുതല്‍ തെളിവുകള്‍ ലഭിച്ചെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന് എതിരായി താന്‍ ഒന്നും പറയുന്നില്ലെന്നും തെളിവുകളാണ് മുന്നോട്ട് വെക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്നാൽ ഒരു റിപ്പോർട്ടർ ചോദിക്കുന്നത്, താങ്കളുടെ കയ്യിൽ എല്ലാ തെളിവും ഉണ്ടെന്ന് താങ്കൾ പറയുന്നു. എന്തുകൊണ്ട് ആണ് ഇലക്ഷൻ കമ്മീഷന് എതിരെ കോടതിയിൽ പോകാത്തത് എന്നാണ്. അപ്പോൾ കോൺഗ്രസ്സിന്റെ ഏറ്റവും വലിയ നേതാവായ രാഹുൽ ഗാന്ധി പറയുന്നത് – ഒരു പ്രതിപക്ഷ നേതാവ് എന്ന നിലയിൽ എന്റെ ജോലി സർക്കാരിനെ പ്രെഷർ ചെയ്യുക എന്നതാണ്. അല്ലാതെ ജനാധിപത്യത്തെ സംരക്ഷിക്കുക എന്നതല്ല എന്നാണ്.
എന്ത് വിഡ്ഢിത്തരമാണ് ഇയാൾ പറയുന്നതെന്ന് കോൺഗ്രസ്സുകാർ തന്നെ ഒന്ന് ആലോചിച്ച് നോക്കുക. ഗുരുതരമായ ഒരു ആരോപണയം ഉന്നയിക്കുന്ന ഒരാൾ, തെളിവുകൾ ഉണ്ടെങ്കിൽ അതുമായി നിയമത്തിന്റെ മുന്നിലെത്തി, ഈ വോട്ടു കൊള്ള അവസാനിപ്പിക്കുകയല്ലേ വേണ്ടത്?
മാനസികമായി ഒട്ടും വളർച്ചയില്ലാത്ത ഒരു നേതാവാണ് ഈ രാഹുൽ ഗാന്ധി എന്ന് തന്നെ പറയേണ്ടി വരും. ചുമ്മാ പാർട്ടിയിലെ കുറെ അണികളെ രസിപ്പിക്കാൻ ഓരോ കാര്യങ്ങൾ വിളിച്ച് പറയുന്നു. എന്നാൽ കോടതിയുടെ മുന്നിൽ പോകാതെ മാറിനിൽക്കുന്നു. വീണ്ടും കുറച്ച് നാൾ കഴിയുമ്പോൾ, ഒരു വിദേശയാത്രയൊക്കെ കഴിഞ്ഞ്, പൊട്ടാത്ത ഒരു ബോംബുമായി വരുന്നു. മാധ്യമ ശ്രദ്ധ നേടിയ ശേഷം തിരികെ പോകുന്നു. പിന്നീട് എവിടെയെങ്കിലും ഒരു യാത്ര അനൗൺസ് ചെയ്യുന്നു.
ഒരൗ തരത്തിൽ നോക്കിയാൽ കോൺഗ്രസ്സിന് ഭരണം കിട്ടാത്ത വളരെ നല്ലതാണ്. ഇയാൾ എങ്ങാനും പ്രധാനമന്ത്രി ആയാൽ ഉള്ള അവസ്ഥ ആലോചിക്കാൻ പോലും പറ്റാത്തതാണ്. പ്രശ്നങ്ങൾക്ക് പരിഹാരമല്ല വേണ്ടത്, എതിരാളികൾക്ക് പ്രെഷർ കൊടുക്കുകയാണ് വേണ്ടതെന്ന ചിന്താഗതിയുള്ള ഒരു നേതാവും ഈ ലോകത്തുണ്ടാകാൻ സാധ്യതയില്ല.