ചണ്ഡീഗഡിൽ സിപിഐയുടെ 25-ാം പാർട്ടി കോൺഗ്രസ്

ചണ്ഡീഗഡിൽ ചേരുന്ന സിപിഐയുടെ 25-ാം പാർട്ടി കോൺഗ്രസിൽ, പ്രതിനിധി ചർച്ചകൾ ഇന്ന് ആരംഭിക്കും. പ്രായപരിധി അടക്കമുള്ള വിഷയങ്ങൾ ഇന്ന് പ്രതിനിധി ചർച്ചയിൽ ഉയർന്നു വരുമെന്നാണ് സൂചന. കോൺഗ്രസിനെതിരായ വിമർശനം ഉൾപ്പെടുത്തിയുള്ള കരട് രാഷ്ട്രീയ പ്രമേയത്തിലാണ് ആദ്യം ചർച്ച നടക്കുക. മൂന്ന് മണിക്കൂർ ചർച്ചയാണ് രാഷ്ട്രീയ പ്രമേയത്തിനായി നിശ്ചയിച്ചിരിക്കുന്നത്.
ചർച്ചകളിൽ കോൺഗ്രസിനെതിരെ വിമർശനം ഉണ്ടായിരിക്കുമെന്നാണ് സൂചന. മതേതര ജനാധിപത്യ ചേരി ശക്തമാക്കാൻ ആഹ്വാനം ചെയ്യുമ്പോഴും, ഝാർഖണ്ഡ്,മഹാരാഷ്ട്ര,ഹരിയാന എന്നീ സംസ്ഥാനങ്ങളിൽ, സീറ്റ് ചർച്ചക്ക് പോലും തയ്യാറാകാതിരുന്ന കോൺഗ്രസിനെതിരെ കരട് റിപ്പോർട്ടിലും വിമർശനമുണ്ട്.