സ്കൂട്ടറില്‍ പോയ യുവതിയെ ഇടിച്ചു വീഴ്ത്തി പീഡിപ്പിക്കാന്‍ ശ്രമം; പ്രതി പിടിയില്‍

സ്കൂട്ടറില്‍ സഞ്ചരിച്ച യുവതിയെ വാഹനം ഇടിച്ചു വീഴ്ത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി. വടക്കഞ്ചേരിയില്‍ ഇന്നലെ രാത്രിയിലാണ് സംഭവം നടന്നത്. പട്ടിക്കാട് സ്വദേശി വിഷ്ണു (25) വിനെ പൊലീസ് അറസ്റ്റ് ചെയ്തു.
സ്വകാര്യ സ്ഥാപനത്തില്‍ ജോലിക്കാരിയാണ് യുവതി. ജോലി കഴിഞ്ഞ് പോകുകയായിരുന്ന യുവതിയെ പ്രതി ബൈക്കിൽ പിന്തുടര്ന്നു. പിന്നീട് ബൈക്കുകൊണ്ട് സ്കൂട്ടര്‍ വീഴ്ത്തിയ ശേഷമാണ് യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. എന്നാൽ യുവതി ബഹളം വെച്ചതോടെ സ്ഥലത്തു നിന്നും മുങ്ങിയ പ്രതിയെ സിസിടിവി ദൃശ്യം പിന്തുടര്ന്നാണ് പൊലീസ് പിടികൂടിയത്. വിഷ്ണു മുമ്പും പോക്സോ കേസില്‍ പ്രതിയാണെന്ന് പൊലീസ് പറയുന്നു.