സംസ്ഥാനത്ത് വ്യാജ മദ്യ വിൽപനക്ക് സാധ്യതയെന്ന് ഇന്റലിജൻസ് റിപ്പോർട്ട്
സംസ്ഥാനത്ത് വ്യാജ മദ്യ വിൽപനക്ക് സാധ്യത കൂടുതലെനന് എക്സൈസ് ഇന്റലിജൻസ് വകുപ്പിന്റെ മുന്നറിയിപ്പ്. ബിവ്റജസ് ഔട്ട്ലറ്റുകളിൽ വിലകുറഞ്ഞ മദ്യം ലഭ്യമല്ലാത്തതിനാൽ വ്യാജ മദ്യ വില്‍പ്പനക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഇന്റലിജൻസ് വിവരങ്ങളുടെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ ബാറുകളിലടക്കം എക്സൈസ് വകുപ്പ് പരിശോധന ശക്തമാക്കി. വിലകുറഞ്ഞ മദ്യം ലഭിക്കാത്തതിനാൽ ഇതര സംസ്ഥാനങ്ങളിൽ നിന്ന് വ്യാജമദ്യം വലിയ തോതിൽ എത്താനുള്ള സാധ്യതയും പരിശോധിക്കുന്നുണ്ട്. വ്യാജമദ്യ നിർമാണ സംഘങ്ങൾ കേരളത്തിൽ സജീവമാവുന്നുവെന്നും ഇന്റലിജൻസ് റിപ്പോർട്ടിൽ പറയുന്നു.
Content Highlight – Intelligence report says there is a possibility of sale of fake liquor in the state