ജാർഖണ്ഡിൽ വനംകൊള്ളക്കാർ പരിസ്ഥിതിവാദിയെ കുട്ടം ചേർന്ന് തല്ലിക്കൊന്നു
ജാർഖണ്ഡിൽ വനത്തിലെ മരം മുറിക്കുന്നത് തടഞ്ഞ പരിസ്ഥിതി പ്രവർത്തകനെ തല്ലിക്കൊന്നു. ഷമീം അൻസാരി (42) ആണ് കൊല്ലപ്പെട്ടത്. വനപ്രദേശത്തോട് ചേർന്ന ഗുംല ജില്ലയിൽ ഇന്നലെയാണ് സംഭവം. റായ്കേര വനസംരക്ഷണ സമിതിയുടെ കൺവീനർ കൂടിയാണ് കൊല്ലപ്പെട്ട ഷമീം അൻസാരി. സംരക്ഷിത വനമേഖലയിൽ മരം മുറിക്കുന്നുവെന്ന് അറിഞ്ഞ് ഫോറസ്റ്റ് വാച്ചറുമായി അൻസാരി വനത്തിലേക്ക് പോയത്. ഇക്കാര്യം വിളിച്ചറിയിച്ചുവെന്നും പ്രദേശത്ത് സംഘട്ടന സാധ്യതയുണ്ടെന്ന് പറഞ്ഞിരുന്നതായും ജില്ലാ ഫോറസ്റ്റ് ഓഫീസർ ശ്രീകാന്ത് വർമ മാധ്യമങ്ങളോട് പറഞ്ഞു. പ്രദേശത്തെ ഗ്രാമീണർ പലരും വനം കൊള്ളക്കാർക്ക് വേണ്ട സഹായം ചെയ്യുന്നതായി നേരത്തെ ആക്ഷേപം ഉയർന്നിരുന്നു. ഇതിനെ തുടർന്ന് കടുത്ത നടപടികളാണ് പരിസ്ഥിതി സംഘടനകൾ സ്വീകരിച്ചിരുന്നത്.
ആൾക്കൂട്ട കൊലപാതങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ ഇതിനെതിരെ ജാർഖണ്ഡ് നിയമസഭ നിയമം പാസാക്കി രണ്ടാഴ്ചക്കുള്ളിലാണ് അൻസാരിയുടെ കൊലപാതകം. കഴിഞ്ഞ ജനുവരിയിൽ വനം കൊള്ളക്കാരനെന്ന് സംശയിക്കുന്ന ഒരാളെയും കാട്ടിൽ വെച്ച് കൊലപ്പെടുത്തി തീയിട്ടിരുന്നു.
Content Highlight- forest robbers in Jharkhand Gang raped a Environmentalist