ഹൈദരബാദ് ദുരഭിമാനക്കൊല; ദേശീയ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു
ഹൈദരാബാദിലെ ദുരഭിമാനക്കൊലയിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. നാലാഴ്ചക്കകം വിശദമായ റിപ്പോർട്ട് നൽകണമെന്ന് ചീഫ് സെക്രട്ടറിക്കും ഡി ജി പിക്കും നിര്ഡദേശം നൽകി. ഗവർണർ തമിഴിസൈ സൗന്ദർരാജൻ ഇക്കാര്യത്തിൽ അടിയന്തര റിപ്പോർട്ട് സമർപ്പിക്കണമെന്ന് തെലങ്കാന സർക്കാറിന് നിർദേശം നൽകി.
സെക്കന്തറാബാദ് സ്വദേശിയായ നാഗരാജു എന്ന 25കാരനാണ് കഴിഞ്ഞ ദിവസം കൊലചെയ്യപ്പെട്ടത്.മാലക്പേട്ടയിലെ ഒരു കാർ ഷോറൂമിലെ ജീവനക്കാരനായിരുന്ന നാഗരാജുവിന്റെ വിവാഹം കഴിഞ്ഞ ജനുവരിയിലായിരുന്നു. വ്യത്യസ്ത മതത്തിൽ പെട്ടവർ തമ്മിൽ വിവാഹം കഴിച്ചത് പ്രശ്നമായിരുന്നു. ഈ വഴക്കാണ് കൊലയിൽ കലാശിച്ചത്. സയ്യിദ് അഷ്റിൻ സുൽത്താനയാണ് ഭാര്യ. സുൽത്താനയുടെ ബന്ധുക്കളാണ് കൊലക്ക് പിന്നിൽ എന്ന് നാഗരാജുവിന്റെ ബന്ധുക്കൾ നേരത്തെ ആരോപണം ഉന്നയിച്ചിരുന്നു. കേസിൽ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
Content Highlight – Hyderabad massacre; The National Human Rights Commission has registered a case