KSRTC പണിമുടക്കില്‍ നടപടിക്കൊരുങ്ങി സർക്കാർ
ശമ്പള വിതരണം വൈകിയതില്‍ പ്രതിഷേധിച്ച് KSRTC തൊഴിലാളി യൂണിയനുകള്‍ നടത്തിയ പണിമുടക്കിനെ വിമർശിച്ച് ഗതാഗത മന്ത്രി ആന്റണി രാജു. ടിഡിഎസ്, ബിഎംഎസ് യൂണിയനുകള്‍ സര്‍ക്കാരുമായി നടത്തിയ ചര്‍ച്ച പരാജയപെട്ടതിനെ തുടര്‍ന്നാണ് മിന്നല്‍ പണിമുടക്ക് നടത്തിയത്. ഇടതുപക്ഷ അനുകൂല സംഘടനയായ എഐയുടിസിയും പണിമുടക്കില്‍ പങ്കാളിത്തം അറിയിച്ചിരുന്നു.
10-ാം തീയതി ശമ്പളം നൽകുമെന്ന സര്‍ക്കാര്‍ തീരുമാനം അംഗീകരിക്കാതെ പണിമുടക്ക് നടത്തിയതിനാല്‍ അന്നു തന്നെ ശമ്പളം നല്‍കണോ എന്ന് മാനേജ്മെന്റ് തീരുമാനിക്കട്ടെയെന്ന് ഗതാഗത മന്ത്രി വ്യക്തമാക്കി. 24 മണിക്കൂര്‍ പണിമുടക്കെന്ന പേരില്‍ നടത്തിയ പ്രതിഷേധത്തില്‍ കെഎസ്ആര്‍ടിസിക്ക് മൂന്ന് ദിവസത്തെ നഷ്ടമാണ് ഉണ്ടായത്.
സര്‍ക്കാര്‍ കൃത്യ സമയത്ത് ശമ്പളം നല്‍കുമോയെന്ന് ആങ്കയുണ്ടെന്ന് തൊഴിലാളി യൂണിയൻ പ്രതിനിധികൾ പറയുന്നു. എന്നാല്‍ 10 ന് ശമ്പളം ലഭിച്ചില്ലെങ്കില്‍ പ്രതിഷേധം ശക്തമാകുമെന്ന നിലപാടിലാണ്എഐയുടിസിയടക്കമുള്ള തൊഴിലാളി സംഘടനകൾ
Content Highlight- Transport Minister Antony Raju has criticized the KSRTC workers’ strike for delaying the payment of salaries