ഇന്ന് തൃക്കാക്കരയില്‍ സ്ഥാനാര്‍ത്ഥി; അന്ന് മഹാരാജാസില്‍
തെരഞ്ഞെടുപ്പ് കാലത്ത് പലതരത്തിലുള്ള പ്രചാരണ രീതികൾ പതിവാണ്. തൃക്കാക്കരയും അതിന് പിന്നിലല്ല. പി ടി തോമസിന്റെ ഭാര്യ എന്ന നിലയിലുള്ള അനുഭവ പരിചയം മാത്രമേ ഉമാ തോമസിന് ഉള്ളൂ എന്നാണ് എതിർ വിഭാഗം പ്രധാനമായും ഉന്നയിക്കുന്നത്. ഒരു ഘട്ടത്തിൽ മുന്നണിയിൽ നിന്ന് പോലും അത്തരത്തിലുള്ള ആക്ഷേപം അവർ നേരിടേണ്ടി വന്നിട്ടുണ്ട്. അതിന് മറുപടിയുമായി എത്തിയിരിക്കുകയാണ് പി ടി തോമസിനോട് അടുപ്പമുള്ളവർ.
വർഷങ്ങൾക്ക് മുൻപുള്ള മഹാരാജാജിലെ തെരഞ്ഞെടപ്പ് കാലത്തെ നോട്ടീസാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. മഹാരാജാസിന്റെ ചരിത്രത്തിൽ ആദ്യ വനിതാ കൗൺസിലർ ഉമയായിരിക്കും എന്ന് പറയുന്ന പോസ്റ്ററാണ് പ്രചരിക്കുന്നത്. മൂന്നാം വർഷ ബിരുദ വിദ്യാർഥിനിയായ ഉമക്ക് കൗൺസിലർ സ്ഥാനത്തേക് വോട്ട് തേടിയുള്ള പോസ്റ്ററിന് വലിയ സ്വീകാര്യതയാണ് സോഷ്യൽ മീഡിയയിൽ ലഭിക്കുന്നത്. രാഷ്ട്രീയ പിൻബലമില്ല എന്ന എതിർവാദത്തെ നേരിടുകയാണ് ഈ ഒരൊറ്റ പോസ്റ്ററിലൂടെ.
Content Highlight – Uma Thomas has been active in politics for a long time,