മണിചെയിൻ നടത്തി കോടികൾ തട്ടിയെടുത്ത ”സമ്പത്തിൻറെ ദേവത” കുടുങ്ങി; സ്വന്തമായി രാജ്യം ഉണ്ടാക്കാൻ മോഹിച്ച ഷിമിന് 14 വർഷം തടവ്ശിക്ഷ ലഭിച്ചേക്കും
ഇപ്പോൾ ജയിലിൽ കഴിയുന്ന സമ്പത്തിന്റെ ദേവത’ എന്ന വിളിപ്പേരുള്ള ചൈനീസ് വ്യവസായി ഷിമിൻ ഖിയാന് വഞ്ചനാക്കേസില്‍ 14 വർഷം വരെ തടവ് ശിക്ഷ ലഭിച്ചേക്കാമെന്ന് റിപ്പോർട്ടുകൾ. ആറ് ബില്യൺ ഡോളറിലധികം വിലമതിക്കുന്ന ബിറ്റ്കോയിൻ പിടിച്ചെടുത്തതോടെ ഷിമിൻ ഖിയാൻ ഇപ്പോൾ ബ്രിട്ടനിൽ ജയിൽ ശിക്ഷ നേരിടുകയാണ്. ബ്രിട്ടനെ ചരിത്രത്തിലെ ഏറ്റവും വലിയ ക്രിപ്റ്റോകറൻസി വേട്ടയാണിത്.
യാഡി ഷാങ് എന്ന വ്യാജപ്പേരിൽ അറിയപ്പെട്ടിരുന്ന 47-കാരിയായ ഷിമിൻ ഖിയാൻ 2014-17 കാലയളവില്‍ ചൈനയിൽ ഒരു തട്ടിപ്പ് പദ്ധതിയിലൂടെ 128,000-ത്തിലധികം പേരെ വഞ്ചിക്കുകയും നിയമവിരുദ്ധമായി നേടിയ പണം ബിറ്റ്കോയിൻ ആസ്തികളായി സൂക്ഷിക്കുകയും ചെയ്തു. 2018-ൽ വ്യാജരേഖകൾ ഉപയോഗിച്ച് ചൈനയിൽ നിന്ന് രക്ഷപ്പെട്ട ശേഷം, അവർ യുകെയിൽ എത്തുകയും അവിടെ വെച്ച് പണം വെളുപ്പിക്കാൻ ശ്രമിക്കുകയും ചെയ്തതായി പോലീസും പ്രോസിക്യൂട്ടർമാരും പറയുന്നു.
ഇവർ അറസ്റ്റിലായ സമയത്ത് രഹസ്യ പോക്കറ്റില്‍ 6.7 കോടി പൗണ്ട് വിലവരുന്ന ക്രിപ്റ്റോകറന്സിയുള്ള ഒരു ഉപകരണം സൂക്ഷിച്ചിരുന്നതായി ബ്രിട്ടീഷ് കോടതി പറഞ്ഞു. ബ്രിട്ടനില്‍ വര്‍ഷങ്ങളോളം ഒളിവില്‍ കഴിഞ്ഞ ശേഷം ഏപ്രിലില്‍ യോര്‍ക്കില്‍ വെച്ച് അറസ്റ്റിലായ ഷാങ്ങിനെതിരെ 500 കോടി പൗണ്ടിന്റെ നിക്ഷേപ തട്ടിപ്പു കേസാണുള്ളത്.
വ്യാജ പാസ്പോര്‍ട്ടുമായി ബ്രിട്ടനിലെത്തിയ ഷാങ്, ലണ്ടനിലെ ഏറ്റവും വിലകൂടിയ ചില വസ്തുവകകള്‍ വാങ്ങാന്‍ ശ്രമിച്ചതോടെയാണ് സംശയത്തിലായത്. 2018-ല്‍ നോര്‍ത്ത് ലണ്ടനിലെ ഹാംപ്സ്റ്റെഡ് ഹീത്തിന് സമീപമുള്ള 50 ലക്ഷം പൗണ്ട് വിലയുള്ള വാടകവീട്ടില്‍ പോലീസ് റെയ്ഡ് നടത്തിയതിന് പിന്നാലെ ഇവര്‍ അവിടെ നിന്നും മുങ്ങുകയും ചെയ്തു.
കുറ്റകൃത്യത്തിലൂടെ സ്വത്ത് സമ്പാദിച്ചെന്നും കൈവശം വെച്ചെന്നും സെപ്റ്റംബർ 29-ന് സമ്മതിച്ച ഷാങ്ങിനെ ലണ്ടനിലെ സൗത്ത്വാർക്ക് ക്രൗൺ കോടതിയിൽ തിങ്കളാഴ്ചയും ചൊവ്വാഴ്ചയുമായി നടക്കുന്ന രണ്ട് ദിവസത്തെ വിചാരണയ്ക്ക് ശേഷം ശിക്ഷിക്കും. മലേഷ്യക്കാരനായ കൂട്ടുപ്രതി, 47 വയസ്സുള്ള സെങ് ഹോക്ക് ലിംഗ, നേരത്തെ ഇതേ കോടതിയിൽ കള്ളപ്പണം വെളുപ്പിക്കൽ കുറ്റം സമ്മതിച്ചിരുന്നു. ഇയാൾക്കും തക്കതായ ശിക്ഷ ലഭിക്കും.
പുതിയ നിക്ഷേപകരിൽ നിന്ന് ലഭിക്കുന്ന പണം ഉപയോഗിച്ച് പഴയ നിക്ഷേപകർക്ക് ലാഭം നൽകുന്ന ഒരു മണിചെയിൻ തട്ടിപ്പു പദ്ധതിയാണ് ഷാങ്ഹ് നടത്തിവന്നത്. തട്ടിപ്പിനിരയായവരുടെ പണത്തിന്റെ വലിയൊരു ഭാഗം ബിറ്റ്കോയിനാക്കി മാറ്റിയ ശേഷം 30 മില്യൺ ഡോളറിന്റെ ലണ്ടൻ മാൻഷൻ ഉൾപ്പെടെയുള്ള വസ്തുവകകൾ വാങ്ങിക്കൊണ്ട് അവർ യുകെയിൽ പണം വെളുപ്പിക്കാൻ തുടങ്ങി. ഷിമിന്റെ കൂട്ടുപ്രതിയായ ലിംഗിനെ പോലീസ് നിരീക്ഷിച്ചതോടെയാണ് ഇവരുടെ അറസ്റ്റ് ഉണ്ടായത്. കൂടാതെ 11 മില്യൺ യൂറോ വിലമതിക്കുന്ന പണം, സ്വർണ്ണം, ക്രിപ്റ്റോകറൻസികൾ എന്നിവയും പിടിച്ചെടുത്തു.
ഇവരിൽ നിന്നും കണ്ടെടുത്ത 6. 7 കോടി പൗണ്ട് വിലവരുന്ന ക്രിപ്റ്റോകറന്‍സി കൂടി 500 കോടി പൗണ്ടിന്റെ ബിറ്റ്കോയിന് ശേഖരത്തില്‍ ചേര്‍ത്തിട്ടുണ്ട്. ഈ പണം പൊതു ധനകാര്യത്തിലെ കുറവ് നികത്താന്‍ ചാന്‍സലര്‍ റേച്ചല്‍ റീവ്സ് നീക്കിവെച്ചതായി റിപ്പോര്‍ട്ടുണ്ട്. എന്നാല്‍, തങ്ങളുടെ നിക്ഷേപം തിരികെ ലഭിക്കണമെന്ന് ആവശ്യപ്പെട്ട് ആയിരക്കണക്കിന് ചൈനീസ് നിക്ഷേപകരും യുകെ സര്‍ക്കാരും തമ്മില്‍ ഹൈക്കോടതിയില്‍ നിയമപോരാട്ടം തുടരുകയാണ്.
മണിചെയിനിലൂടെ തട്ടിയെടുത്ത പണം കൊണ്ട് സ്വന്തമായി ഒരു രാജ്യം കെട്ടിപ്പടുക്കാനും ഒരു ദേവതയെ പോലെ വാഴാനുമാണ് ഇവര്‍ ലക്ഷ്യമിട്ടിരുന്നത് എന്നാണ് ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തുന്നത്. നിക്ഷേപകര്‍ക്ക് 300 ശതമാനം വരെ ലാഭം വാഗ്ദാനം ചെയ്ത ‘ഒരു ചൈനീസ് തട്ടിപ്പ് കമ്പനി ഇവര്‍ നടത്തിയിരുന്നു.
പണം നഷ്ടമായവരുടെ പരാതി കുന്നു കൂടിയതോടെ ചൈനീസ് സര്‍ക്കാര്‍ ബ്രിട്ടന്റെ സഹായം തേടി. അങ്ങനെയാണ് ഇവരുടെ അറസ്റ്റുണ്ടാകുന്നത്. ദലൈലാമയെ കൊണ്ട് തന്റെ പേരില്‍ പൂജകള്‍ നടത്തിപ്പിച്ച്, ‘പുനര്ജന്മം നേടിയ ദേവത’ ആയി അഭിഷേകം ചെയ്യപ്പെടാനുള്ള ആഗ്രഹം ഷിമിന് ക്വിയാന് ഉണ്ടായിരുന്നു. ഇക്കാര്യം രേഖപ്പെടുത്തിയ ക്വിയാന്റെ ഡിജിറ്റല്‍ ഡയറി ബ്രിട്ടീഷ് പൊലീസ് നേരത്തെ പിടിച്ചെടുത്തിരുന്നു.
‘ലിബര്‍ലാന്‍ഡ്’ എന്ന പേരിലൊരു രാജ്യം സൃഷ്ടിച്ച് അത് ഭരിക്കാനുള്ള പ്ലാനുകളും അഞ്ച് മില്യണ്‍ പൗണ്ട് വിലമതിക്കുന്ന കിരീടവും ചെങ്കോലും, വാങ്ങാനും , ഒരു ബുദ്ധക്ഷേത്രം, വിമാനത്താവളം, തുറമുഖം എന്നിവ നിർമ്മിക്കാനും ഇവര്‍ പദ്ധതി തയാറാക്കിയിരുന്നു.













