അയ്യപ്പൻറെ സ്വർണ്ണം മോഷ്ടിച്ച കള്ളന്മാർ ഇനിയും ബാക്കിയുണ്ട്; ശബരിമല സ്വർണ്ണ കവർച്ചയിൽ എൻ വാസുവും റിമാൻഡിൽ
ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍ വാസുവിനെതിരെ ഒരു വകുപ്പും കൂടി ചുമത്തിയിട്ടുണ്ട്. അഴിമതി നിരോധന നിയമപ്രകാരമുള്ള വകുപ്പാണ് പുതിയതായി ചേര്‍ത്തത്. കട്ടിളപ്പാളി കേസിലാണ് ഈ വകുപ്പ് ചേര്‍ത്തത്. ഉണ്ണികൃഷ്ണന് പോറ്റി ഒഴികെയുള്ളവര്‍ക്കെല്ലാം ഈ വകുപ്പ് ബാധകമാണ്. ദ്വാരപാലക കേസിലും ഈ വകുപ്പ് ചേര്‍ക്കാന്‍ ആലോചനയുണ്ട്.
അതേസമയം കേസില്‍ മുന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാറിന് പ്രത്യേക അന്വേഷണ സംഘം വീണ്ടും നോട്ടീസയച്ചിട്ടുണ്ട്. ചോദ്യം ചെയ്യലിന് അടിയന്തരമായി ഹാജരാകാന്‍ ആവശ്യപ്പെട്ടാണ് നോട്ടീസ്. പത്മകുമാറിന്റെ മുന്‍ പ്രൈവറ്റ് സെക്രട്ടറിയെ ചോദ്യം ചെയ്തതായി സൂചനയുണ്ട്. രണ്ടാം തവണയാണ് പത്മകുമാറിന് നോട്ടീസയക്കുന്നത്. നേരത്തെ ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നുവെങ്കിലും പത്മകുമാര്‍ ഹാജരായിരുന്നില്ല.
ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ എന്‍ വാസുവിന്റേത് ഏറെ പ്രധാനപ്പെട്ട അറസ്റ്റാണ്. നാലു പേരാണ് ഈ കേസിൽ അറസ്റ്റിലാകുന്നത്. ഇതില്‍ മൂന്ന് പേരും സ്ത്രീ പ്രവേശന വിധിക്കാലത്ത് ശബരിമലയെ നിയന്ത്രിച്ചവരാണ്. ശബരിമല എക്സിക്യൂട്ടീവ് ഓഫീസറായിരുന്നു സുധീഷ് കുമാര്‍. അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായിരുന്നു മുരാരി ബാബു. ദേവസ്വം കമ്മീഷണറായിരുന്നു വാസു.
വാസുവിന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റാകാന്‍ സാധിച്ചത് നവോത്ഥാനമെന്ന പേരിൽ സ്ത്രീ പ്രവേശനകാലത്ത് നടത്തിയ നീക്കങ്ങളാണ്. എന്നാൽ വാസു പ്രസിഡന്റായപ്പോള്‍ ഒന്നും ചെയ്തിട്ടുമില്ല. കോവിഡു കാരണം ആ രണ്ടു വര്‍ഷവും ഭക്തര്‍ മലകയറുന്നതില്‍ നിയന്ത്രണമുണ്ടായിരുന്നു. അവസാന കാലത്ത് കോവിഡും വന്നതോടെ കാലാവധി നീട്ടിയെടുക്കാനും കഴിഞ്ഞില്ല.
അക്കാലത്ത് വാസുവിന്റെ വലം കൈയ്യായിരുന്നു സുധീഷ് കുമാര്‍. സ്ത്രീ പ്രവേശന സമയത്തുള്ള പിന്തുണയ്ക്ക് പ്രത്യുപകാരമായി ദേവസ്വം ബോര്‍ഡ് പ്രസിഡന്റായിരിക്കെ തന്റെ പിഎ ആയും സുധീഷിനെ വാസു നിയമിച്ചു.
സിപിഎം നേതാവായിരുന്ന വാസു കൊല്ലം കുളക്കട പഞ്ചായത്ത് പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 2006-11 കാലത്ത് വി.എസ് സര്‍ക്കാരില്‍ പി.കെ. ഗുരുദാസന് മന്ത്രിയായിരുന്ന സമയത്ത് അദ്ദേഹത്തിന്റെ പിഎ ആയിരുന്നു. വിജിലന്‍സ് ട്രൈബ്യൂണല്‍ അംഗമായും വാസു പ്രവര്‍ത്തിച്ചിട്ടുണ്ട്. നിലവില്‍ തിരുവനന്തപുരം വഞ്ചിയൂര്‍ കോടതിയില്‍ അഭിഭാഷകനാണ്. രണ്ടുതവണ ദേവസ്വം കമ്മിഷണറായി തിരുവിതാം ദേവസ്വം ബോര്‍ഡില്‍ പ്രവര്‍ത്തിച്ചു. തുടര്‍ന്ന് 2019-ല്‍ ദേവസ്വം പ്രസിഡന്റ് സ്ഥാനത്തെക്ക് എത്തി.
സ്വര്‍ണക്കൊള്ളക്കേസില്‍ അഞ്ചാംപ്രതിയായ അന്നത്തെ എക്സിക്യുട്ടീവ് ഓഫീസര്‍ ഡി. സുധീഷ് കുമാറും ആറാം പ്രതിയായ അന്നത്തെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബുവും അറസ്റ്റിലായ ശേഷം നൽകിയ മൊഴിയാണ് വാസുവിന്റെ അറസ്റ്റിലേക്ക് കാര്യങ്ങള്‍ എത്തിച്ചത്.
സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും വാസുവിൻ്റെ അറിവോടെയാണ് നടന്നതെന്ന് ഇരുവരും മൊഴി നൽകിയിട്ടുണ്ട്. മുൻ തിരുവാഭരണ കമ്മീഷണർ ബൈജുവിൻ്റെ മൊഴിയും വാസുവിന് എതിരാണ്.
ചോദ്യം ചെയ്യലിൽ, രേഖകളിൽ തിരുത്തൽ വരുത്തിയതിനെക്കുറിച്ച് വ്യക്തമായ മറുപടി നൽകാൻ വാസുവിന് കഴിഞ്ഞില്ല. ഓർത്തെടുക്കാൻ കഴിയുന്നില്ലെന്നും ആരോഗ്യപ്രശ്നങ്ങളുണ്ടെന്നുമാണ് അദ്ദേഹം അന്വേഷണ ഉദ്യോഗസ്ഥരെ അറിയിച്ചത്.
എന്‍ വാസുവിനെ ഈ മാസം 24 വരെയാണ് റിമാന്‍ഡ് ചെയ്തത്. വാസുവിനെ പത്തനംതിട്ടയില്‍ നിന്നും കൊട്ടാരക്കര സബ് ജയിലിലേക്ക് കൊണ്ടുപോകും. കസ്റ്റഡി അപേക്ഷ പിന്നീട് സമര്‍പ്പിക്കും.
കുറച്ച് വർഷങ്ങൾക്ക് മുമ്പ് ദര്‍ശനത്തിന് എത്തുന്നവരെ ദേവസ്വം ഗാര്‍ഡുകള്‍ കൈയേറ്റം ചെയ്യുന്നതായി പൊലീസിൽ പല പരാതികള്‍ കിട്ടിയിരുന്നു. ഗാര്‍ഡിനെ കുറിച്ച് അന്വേഷണം തുടങ്ങിയപ്പോൾ പൊലീസിന് മനസ്സിലായത് അയാൾ ഒരു ക്രിമിനൽ ആണെന്നായിരുന്നു.
സംഭവത്തില്‍ അന്വേഷണം നടക്കുമമ്പോള് മറ്റൊരു തീര്ത്ഥാടകനയേും സോപാനത്തിന് മുമ്പിലിട്ട് ഇയാൾ കൈയേറ്റം ചെയ്തു. സിഐ കാര്യങ്ങള്‍ തിരക്കിയപ്പോൽ ഇയാൾ സിഐ യെ ഭീഷണിപ്പെടുത്തി. ഈ സംഭവത്തില്‍ പൊലീസ് കേസെടുക്കുകയും ചെയ്തു. അന്ന് ഈ ക്രിമിനൽ ഗാർഡിനെ രക്ഷിക്കാൻ എത്തിയതും വാസു തന്നെ ആയിരുന്നു.













