പത്തനംതിട്ടയില്‍ കെ സ്വിഫ്റ്റ് ബസ് നാല് മണിക്കൂര്‍ വൈകി; നപടിക്കൊരുങ്ങി KSRTC
പത്തനംതിട്ടയിൽ കെ സ്വിറ്റ് ബസ് വൈകിയ സംഭവത്തിൽ മാനേജ്മെന്റ് നടപടി. ബദൽ സംവിധാനം ഒരുക്കാത്തതിനാണ് പത്തനംതിട്ട പത്തനംതിട്ട എ ടി ഒ യോട് സി എം ഡി ബിജു പ്രഭാകർ വിശദീകരണം തേടി. ഇന്നലെ വൈകീട്ട് പുറപ്പെടേണ്ട മംഗലൂരു ബസ് ഡ്രൈവർ കം കണ്ടക്ടർ എത്താതതിനാൽ നാല് മണിക്കൂർ വൈകിയിരുന്നു.
നാല് മണിക്ക് ജോലിക്ക് എത്തേണ്ട ഇരുവരും ഡിപ്പോയിലെത്തിയില്ല. ഫോണിൽ വിളിച്ചെങ്കിലും ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. സ്വിഫ്റ്റിലെ യാത്രക്കാർ ബഹളം വെച്ച് മറ്റ് ബസുകളും തടഞ്ഞു. മറ്റ് ബസിലെ ജീവനക്കാരെ എത്തിച്ച് പരിഹാരം കണ്ടെത്താൻ ശ്രമിച്ചെങ്കിലും പരിഹാരം കണ്ടെത്തിയില്ല.
കഴിഞ്ഞ ദിവസം വൈകീട്ട് അഞ്ചിന് പുറപ്പെടേണ്ട ബസ് രാത്രി ഒൻപത് മണിക്കാണ് പുറപ്പെട്ടത്. ഡിപ്പോ അധികൃതർ തിരുവന്തപുരം ചീഫ് ഓഫീസിൽ വിളിച്ചതിന് ശേഷമാണ് പരിഹാരം കണ്ടെത്തിയത്. മംഗലാപുരത്ത് ഈ ബസിന് മുപ്പത്തിയെട്ട് ടിക്കറ്റുകളാണ് ഉണ്ടായിരുന്നത്.
Content Highlight: KSRTC to take action on KSwift delay at Pathanamthitta.