തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ സിപിഐഎം പ്രവർത്തകൻ ജീവനൊടുക്കിയ നിലയിൽ
Posted On November 23, 2025
0
3 Views
പാലക്കാട് തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസിൽ സിപിഐഎം പ്രവർത്തകൻ തൂങ്ങിമരിച്ചു. പടലിക്കാട് സ്വദേശി ശിവനെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. 40 വയസായിരുന്നു.
ഇന്ന് രാവിലെയാണ് സംഭവം നടന്നത്. തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് സിപിഐഎം കെട്ടിയ ഓഫീസിൽ തൂങ്ങിമരിക്കുകയായിരുന്നു ശിവൻ. മരണകാരണം എന്താണെന്ന് വ്യക്തമല്ല. പ്രദേശവാസികളിൽ പലരും രാവിലെ ശിവനെ കണ്ടിരുന്നു. ഇയാള് അവിവാഹിതനാണ്. ശിവനും സഹോദരങ്ങളും അമ്മയുമാണ് വീട്ടിലുളളത്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുന്നതായും പൊലീസ് അറിയിച്ചു.
Trending Now
An anthem forged in fire!👑🔥
October 29, 2025













