മെട്രോ തണലില്‍ കഞ്ചാവ് ചെടി; കയ്യോടെ പൊക്കി എക്സൈസ്
കളവ് നടത്താൻ ഏറ്റവും നല്ലത് ആളുകൾ ഏറെയുള്ള വീടാണ്. രഹസ്യങ്ങൾ ഒളിപ്പിക്കാന്‍ നല്ലത് ആൾക്കൂട്ടം തന്നെ. അതുപോലെയാണ് കഞ്ചാവ് വളർത്തലിന്റെ കാര്യവും… വെറുതെ പറയുന്നതല്ല. ഇന്നലെ രാത്രി കൊച്ചിയിൽ കഞ്ചാവ് ചെടി കണ്ടെത്തിയത് ഏറ്റവും തിരക്കേറിയ നഗരവീഥിയിലാണ്. അതും കൊച്ചി മെട്രോയുടെ തൂണിനു കീഴിലെ മീഡിയനില്‍. റോഡിനു നടുവില്‍ പൂന്തോട്ട നിര്‍മാണത്തിനുള്ള സ്ഥലത്ത്.
ഏറ്റവും തിരക്കുള്ള ഭാഗമായ കലൂർ ഇടപ്പള്ളി റോഡിൽ തന്നെ കഞ്ചാവ് വളർത്തിയത് ആരും ശ്രദ്ധിക്കാതിരിക്കാന്‍ ആയിരിക്കാം. പക്ഷേ പണി ഇത്തിരി പാളി. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ അൻവർ സാദത്തും സംഘവും സ്ഥലത്തെത്തി ചെടികൾ കയ്യോടെ പൊക്കി. പാലാരിവട്ടം മെട്രോ സ്റ്റേഷന്റെ തൊട്ടടുത്തുള്ള പില്ലറിന് താഴെയാണ് 130 cm പൊക്കത്തിലുള്ള 31 ശിഖിരങ്ങളുള്ള കഞ്ചാവ് ചെടി കണ്ടെത്തിയത്.
പില്ലറിന് താഴെ പൂന്തോട്ടം വളർന്നില്ലെങ്കിലും കഞ്ചാവ് വളര്‍ച്ചയുണ്ടായിരുന്നു എക്സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
Content Highlight: Marijuana plant found growing in Kochi metro median strip.