അരീക്കോട്: ഓടുന്ന ബസ്സിൽ വച്ച് മസ്തിഷ്കാഘാതത്തിന്റെ പ്രാരംഭ ലക്ഷണങ്ങൾ പ്രകടമാക്കിയ വയോധികയ്ക്ക് രക്ഷകയായി ആസ്റ്റർ മിംസ് മദർ ഹോസ്പിറ്റലിലെ നഴ്സ്. പെരുമ്പാവൂരിൽ നിന്ന് അരീക്കോട്ടേക്കുള്ള യാത്രയ്ക്കിടെ സഹയാത്രികയായ 60-കാരിയുടെ ലക്ഷണങ്ങൾ തിരിച്ചറിഞ്ഞ് അടിയന്തര വൈദ്യസഹായം ലഭ്യമാക്കിയാണ് അരീക്കോട് സ്വദേശിയായ ആതിര മണിക്കുട്ടൻ വയോധികയുടെ ജീവൻ രക്ഷിച്ചത്. ആസ്റ്റർ മിംസ് മദർ ഹോസ്പിറ്റലിലെ മെഡിക്കൽ എം.ഐ.സി.യു വിഭാഗത്തിൽ […]







