സ്വര്‍ണക്കൊള്ളയില്‍ അടൂര്‍ പ്രകാശും ചോദ്യമുനയിലേക്ക്
ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍പ്രകാശിനെ ചോദ്യം ചെയ്യാന്‍ ഒരുങ്ങി എസ്ഐടി. വരും ദിവസങ്ങളില്‍ നോട്ടീസ് നല്കി വിളിച്ച് വരുത്തി ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘം തയ്യാറെടുക്കുന്നത്. കേസില്‍ മുഖ്യ പ്രതിയായ ഉണ്ണികൃഷ്ണന് പോറ്റിയുമായി അടൂര്‍ പ്രകാശിന് ബന്ധമുള്ളതായി എസ്ഐടി കണ്ടെത്തിയിട്ടുണ്ട്. ഉണ്ണികൃഷ്ണന് പോറ്റി തന്നെ വന്ന് കണ്ടതായി അടൂര്‍പ്രകാശ് സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. ഇതിനപ്പുറം ചില ബന്ധങ്ങള്‍ ഉണ്ണികൃഷ്ണന് പോറ്റിയുമായി അടൂര്‍പ്രകാശിന് ഉള്ളതായാണ് എസ്ഐടിയുടെ സംശയം. ഈ പശ്ചാത്തലത്തില്‍ ഉണ്ണികൃഷ്ണന് പോറ്റിയുമായുള്ള ബന്ധം ഏത് തരത്തിലുള്ളതാണെന്ന് അറിയുന്നതിന്റെ ഭാഗമായാണ് ചോദ്യം ചെയ്യല്‍.













