വാളയാര്‍ ഇരകള്‍ക്കെതിരെ പരാമര്‍ശം; എസ്.പി സോജനെതിരെ ക്രിമിനല്‍ കേസ്
വാളയാര്‍ പീഢനകേസിലെ ഇരകള്‍ക്കെതിരെ വിവാദ പരാമര്‍ശം നടത്തിയ മുന്‍ അന്വേഷണ ഉദ്യോഗസ്ഥന് എസ്.പി സോജനെതിരെ കേസെടുത്ത് കോടതി.
വാളയാര്‍ പീഡന കേസില്‍ പെണ്‍കുട്ടികളുടെ സമ്മതപ്രകാരമാണ് പ്രതികള്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടതെന്നായിരുന്നു എംജെ സോജന്റെ വിവാദ പരാമര്‍ശം. ഇതിനെതിരെ ഇരകളുടെ അമ്മ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു.
പെണ്‍കുട്ടികളെ അപകീര്‍ത്തിപെടുത്തുന്ന മോശം പരാമര്‍ശം നടത്തിയെന്ന അമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പാലക്കാട് പോക്സോ കോടതി ഉത്തരവ്.
Cpntent Highlight – Court has registered a case against SP Sojan, officer who made controversial remarks against the victims of the Walayar torture case.