ട്രെയിന്‍ ഷണ്ടിങ്ങിനിടെ റെയില്‍വേ ജീവനക്കാരന്റെ കാല് അറ്റു
Posted On May 16, 2022
0
614 Views
തിരുവനന്തപുരത്ത് ട്രെയിന്‍ ഷണ്ടിങ്ങിനിടെ റെയില്‍വേ ജീവനക്കാരന്റെ കാല് അറ്റു. സീനിയര്‍ സെക്ഷന്‍ എന്‍ജിനീയര്‍ ശ്യാം ശങ്കറിനാണ് (56) അപകടം.
സംഭവിച്ചത്.
യാഡില്‍ നിന്ന് എന്ജിന് പ്ലാറ്റ്ഫോമിലേക്ക് മാറ്റുന്നതിനിടെയാണ് അപകടം സംഭവിച്ചത്. എന്‍ജിനും ബോഗിക്കും ഇടയില്‍പ്പെട്ടായിരുന്നു അപകടം.
രണ്ടു ജീവനക്കാരാണ് ട്രെയിന്റെ ഇടയില്‍പ്പെട്ടത്. ഒരാള്‍ കാര്യമായ പരുക്കില്ലാതെ രക്ഷപ്പെട്ടു. അപകടത്തില്‍ ദുരൂഹതയുണ്ടെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ റെയില്‍വേ പൊലീസ് അന്വേഷണം ആരംഭിച്ചു.











