കരിപ്പൂരിൽ സ്വർണവേട്ട: പിടികൂടിയത് മലദ്വാരത്തിൽ ഒളിപ്പിച്ച നാല് കാപ്സ്യൂളുകൾ
കരിപ്പൂർ വിമാനത്താവളത്തിൽ ക്യാപ്സ്യൂൾ രൂപത്തിൽ കടത്താൻ ശ്രമിച്ച സ്വർണം പിടികൂടി. ഒരു കിലോയിലധികം വരുന്ന സ്വർണമാണ് കസ്റ്റംസ് പിടികൂടിയത്. സ്വർണം കടത്തിയ പാലക്കാട് സ്വദേശിയും സുഹൃത്തും അറസ്റ്റിലായി. പാലക്കാട് പട്ടാമ്പി സ്വദേശി ഷഫീഖ്, ഇയാളുടെ സുഹൃത്ത് മുഹമ്മദ് മൺസൂർ എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ കാറും കസ്റ്റഡിയിൽ എടുത്തു.
കഴിഞ്ഞ ദിവസം രാത്രി ഷാർജയിൽ നിന്നെത്തിയ ഷഫീഖിന്റെ കൈവശം സ്വർണമുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോദന നടത്തിയത്. എയർ അറേബ്യ വിമാനത്തിലെത്തിയ ഇയാളെ എക്സറേ പരിശോധനക്ക് വിധേയമാക്കിയപ്പോഴാണ് മലദ്വാരത്തിൽ ഒളിപ്പിച്ച നിലയിൽ സ്വർണം കണ്ടെത്തിയത്. നാല് കാപ്സ്യൂളുകളാണ് പിടികൂടിയത്.
രണ്ട് ദിവസം മുൻപും കരിപ്പൂരിൽ സ്വർണവേട്ടയുണ്ടായിരുന്നു. ദുബൈയിൽ നിന്നെത്തിയ യാത്രക്കാരനിൽ നിന്ന് 1022 ഗ്രാം സ്വർണമാണ് പിടികൂടിയത്. മലപ്പുറം സ്വദേശി സുൾഫിക്കറാണ് അന്ന് പിടിയിലായത്. ഇൻഡിയോ എയറിലെ യാത്രക്കാരനായിരുന്നു സുൾഫിക്കർ ഇയാളും ശരീരത്തിൽ ഒളിച്ചു കടത്താൻ ശ്രമിച്ച സ്വർണമാണ് പിടികൂടിയത്.
Content Highlight – Gold hunt in Karipur Seized were four capsules hidden in the anus