മുഖ്യമന്ത്രിയെ അധിക്ഷേപിച്ച് കെ സുധാകരന്; നടപടിയില്‍ വ്യാപക പ്രതിഷേധം
മുഖ്യമന്ത്രി പിണറായി വിജയനെ അധിക്ഷേപിച്ച് കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്. .മുഖ്യമന്ത്രിക്കെതിരെ നടത്തിയിരിക്കുന്ന മോശം പരാമര്‍ശം പൊതു സമൂഹത്തില്‍ വലിയപ്രതിഷേധത്തിന് കാരണമായി. സംഭവത്തില്‍ എല്‍ഡിഎഫ് കണ്‍വീനര്‍
ഇപി ജയരാജന് അപലപിച്ചു.
തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ അധിക്ഷേപിച്ച കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. തൃക്കാക്കര മണ്ഡലത്തില്‍ വന്ന മുഖ്യമന്ത്രിയെ ആക്ഷേപിച്ച നിലപാട് അപലപനീയമാണ്. ഉപതെരഞ്ഞെടുപ്പിലെ തോല്‍വി ഭയന്ന് സമനില തെറ്റിയ നിലയിലാണ് കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികരിക്കുന്നതെന്നും അദ്ദേഹം പറയുന്നു.
മുഖ്യമന്ത്രി പിണറായി വിജയന് ജനപ്രിയനായകനാണ്. കേരളത്തില്‍ മാത്രമല്ല ഇന്ത്യയില്‍ തന്നെ മുഖ്യമന്ത്രിയ്ക്കുമള്ള ആദരവ് വളരെ വളരെ വലുതാണ്. സിപിഐ എമ്മിന്റെ പോളിറ്റ് ബ്യൂറോ മെമ്പറായ അദ്ദേഹം ഇന്ത്യയിലെ ഉന്നതനായ രാഷ്ട്രീയ നേതാവാണ്. സ്വാഭാവികമായും അദ്ദേഹം ജനങ്ങളെ സന്ദര്‍ശിക്കും. എന്നാല്‍ ഇതിനെ ചങ്ങലക്കിട്ട നായയെ പോലെ ഓടി നടക്കുകയാണെന്ന സുധാകരന്റെ പരാമര്‍ശം അങ്ങേയറ്റം അപലപനീയമാണ്. സാധാരണ രാഷ്ട്രീയ പ്രവര്ത്തകന് പോലും ഉപയോഗിക്കാന്‍ പറ്റാത്ത വാക്കുകളും നടപടിയുമാണ് കെപിസിസി പ്രസിഡന്റ് നടത്തിയതെന്ന് ഇപി ജയരാജന് ചൂണ്ടികാട്ടി.
തൃക്കാക്കരയിലെ സമാധാന അന്തരീക്ഷം ഇല്ലാതാക്കാനുള്ള ഭാഗമായുള്ള നടപടിയാണിത്. സുധാകരനെതിരെ എഐസിസി നടപടി സ്വീകരിക്കുമോ എന്നും അദ്ദേഹം ചോദിച്ചു. രാഷ്ട്രീയമായി വിമര്‍ശിക്കാം, എന്നാല്‍ എന്തുപറയാം എന്ന നിലപാടിലേക്ക് കെപിസിസി പ്രസിഡന്റ് എത്തി. ഇതാണ് കോണ്‍ഗ്രസ് എന്ന് ജനങ്ങള്‍ തിരിച്ചറിയണമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറയുന്നു.
Content Highlight – K Sudhakaran insults CM; Widespread protest in action