ഗുജറാത്ത് തെരഞ്ഞെടുപ്പിന് ഏതാനും മാസങ്ങള്‍; ഹാര്‍ദിക് പട്ടേല്‍ കോണ്‍ഗ്രസ് വിട്ടു
ഹാര്‍ദിക് പട്ടേല്‍ കോണ്‍ഗ്രസ് വിട്ടു. ഗുജറാത്ത് തെരഞ്ഞെടുപ്പിന് ഏതാനും മാസങ്ങള്‍ മാത്രം ശേഷിക്കേയാണ് കോണ്‍ഗ്രസിന് വന്‍ പ്രഹരമേല്‍പ്പിച്ചു കൊണ്ട് ഹാര്‍ദിക്കിന്റെ നടപടി. അടുത്ത കാലത്ത് കോണ്‍ഗ്രസ് നേതൃത്വവുമായി ഇടഞ്ഞു നില്‍ക്കുകയായിരുന്ന ഹാര്‍ദിക് രാഹുല്‍ ഗാന്ധിയുടെ ഗുജറാത്ത് സന്ദര്‍ശനത്തിന് തൊട്ടുപിന്നാലെയാണ് പാര്‍ട്ടി വിടുന്നത്. 2019 ലോക്സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പാണ് ഹാര്‍ദിക് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ഗുജറാത്ത് പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ വര്‍ക്കിംഗ് പ്രസിഡന്റ് സ്ഥാനവും ഹാര്‍ദിക്കിന് നല്‍കിയിരുന്നു.
പ്രതിസന്ധി ഘട്ടങ്ങളില്‍ രാജ്യം ആവശ്യപ്പെടുമ്പോള്‍ നമ്മുടെ നേതാവ് വിദേശത്താണെന്ന് രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനം നടത്തിക്കൊണ്ടാണ് ഹാര്‍ദിക്കിന്റെ രാജിക്കത്ത്. സോണിയ ഗാന്ധിക്ക് അയച്ച കത്ത് ട്വിറ്ററിലൂടെ ഹാര്‍ദിക് പുറത്തുവിട്ടു. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ഗുജറാത്തിലെത്തിയ രാഹുല്‍ ഗാന്ധി ഹാര്‍ദിക് പട്ടേലുമായി കൂടിക്കാഴ്ച നടത്തിയിരുന്നില്ല. മുതിര്‍ന്ന നേതാക്കളെ കാണുമ്പോള്‍ അവര്‍ ഗുജറാത്തുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ശ്രദ്ധിക്കാതെ മൊബൈല്‍ ഫോണിലും മറ്റു വിഷയങ്ങളിലുമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും ഹാര്‍ദിക് വിമര്‍ശിച്ചു.
आज मैं हिम्मत करके कांग्रेस पार्टी के पद और पार्टी की प्राथमिक सदस्यता से इस्तीफा देता हूँ। मुझे विश्वास है कि मेरे इस निर्णय का स्वागत मेरा हर साथी और गुजरात की जनता करेगी। मैं मानता हूं कि मेरे इस कदम के बाद मैं भविष्य में गुजरात के लिए सच में सकारात्मक रूप से कार्य कर पाऊँगा। pic.twitter.com/MG32gjrMiY
— Hardik Patel (@HardikPatel_) May 18, 2022
കോണ്‍ഗ്രസ് നേതൃത്വത്തിന് ഗുജറാത്തില്‍ താല്പര്യമില്ല. ജനങ്ങള്‍ക്കു മുന്നില്‍ അവതരിപ്പിക്കാന്‍ പ്രത്യേക പദ്ധതികളൊന്നും ഇല്ലാത്തതിനാലാണ് കോണ്‍ഗ്രസിനെ മിക്കവാറും എല്ലാ സംസ്ഥാനങ്ങളും പുറംതള്ളിയതെന്നും ഹാര്‍ദിക് വിമര്‍ശിക്കുന്നു.
Content Highlight: Hardik Patel quits congress