700 പുതിയ സിഎന്‍ജി ബസുകള്‍ വാങ്ങാന്‍ കെഎസ്ആര്‍ടിസിക്ക് അനുമതി; വായ്പ കിഫ്ബി നല്‍കും
700 പുതിയ ബസുകള്‍ വാങ്ങാന്‍ കെഎസ്ആര്‍ടിസിക്ക് അനുമതി. മന്ത്രിസഭായോഗമാണ് അനുമതി നല്‍കിയത്. സിഎന്‍ജി ബസുകളാണ് വാങ്ങുക. ഇന്ധനവില വര്‍ദ്ധനയുടെ പശ്ചാത്തലത്തിലാണ് ഈ തീരുമാനം. ബസുകള്‍ വാങ്ങുന്നതിനായി കിഫ്ബി വായ്പ നല്‍കും. 455 കോടി രൂപയുടെ വായ്പയാണ് അനുവദിക്കുക. 4 ശതമാനം പലശനിരക്കിലായിരിക്കും കിഫ്ബി വായ്പ നല്‍കുന്നത്.
കെഎസ്ആര്‍ടിസി സ്വിഫ്റ്റിന് വേണ്ടിയായിരിക്കും ഈ ബസുകള്‍ വാങ്ങുകയെന്നാണ് വിവരം. കെഎസ്ആര്‍ടിസിയുടെ 700 ഫാസ്റ്റ് പാസഞ്ചര്‍ സര്‍വീസുകളുടെ റൂട്ടിലായിരിക്കും ബസുകള്‍ സര്‍വീസ് നടത്തുക.
വിപണി വിലയിലും കൂടുതല്‍ വില നല്കി ഡീസല്‍ വാങ്ങി സര്‍വീസ് നടത്തേണ്ടി വരുന്നത് കെഎസ്ആര്‍ടിസിക്ക് വലിയ ബാധ്യതയുണ്ടാക്കുന്നുണ്ട്. ഇതിന് പരിഹാരമെന്ന നിലയിലാണ് സിഎന്‍ജിയിലേക്ക് ചുവടു മാറാന്‍ കെഎസ്ആര്‍ടിസി തീരുമാനിച്ചത്.
Content Highlight: Ksrtc to buy 755 cng buses with kiifb loan