കൊടും ചൂടില്‍ വെന്തുരുകി ഉത്തരേന്ത്യന്‍ ജനത
കേരളത്തില്‍ മഴ ശക്തമാകുമ്പോള്‍ വെന്തുരുകി ഉത്തരേന്ത്യന്‍ ജനത. പഞ്ചാബില്‍ സൂര്യാഘാതത്തെ തുടര്‍ന്ന് എട്ടു വയസ്സുകാരന് മരിച്ചു. കടുത്ത് ചൂടിനെ തുടര്‍ന്ന് കുട്ടിയെ പല ആശുപത്രിയില്‍ ചികിത്സിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ലെന്ന് കുട്ടിയുടെ കുടുംബം പറയുന്നു.
കഴിഞ്ഞ ദിവസങ്ങളില്‍ ഉത്തര്‍പ്രദേശ്, ഡല്‍ഹി, രാജസ്ഥാന്, പഞ്ചാബ്, ഹരിയാന, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ റെക്കോര്‍ഡ് ചൂടാണ് രേഖപ്പെടുത്തിയത്. തുടര്‍ന്ന് പലയിടങ്ങളിലും ഉഷ്ണ തരംഗങ്ങള്‍ ഉണ്ടായി. ഡല്‍ഹിയിലും ഉത്തപ്രദേശിലും താപനില 49ഡിഗ്രി സെലഷ്യസ് പിന്നിട്ടു.
ആരോഗ്യവകുപ്പിന്റെ റിപ്പോര്‍ട്ട് പ്രകാരം ഏപ്രില്‍ മാസങ്ങളില്‍ മഹാരാഷ്ട്രയില്‍ 374 പേര്‍ക്ക് ഹീറ്റ് സ്ട്രോക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഈ വര്‍ഷത്തെ കണക്കനുസരിച്ച് മഹാരാഷ്ട്രയില്‍ തീവ്ര ഉഷ്ണ തരംഗം മൂലം മരിച്ചവര്‍ 25 പേരാണ്. ആറ് വര്‍ഷത്തിനിടെ ഉണ്ടായ ഏറ്റവും ഉയര്‍ന്ന മരണനിരക്കാണിത്.
കൂടാതെ ഈ വര്‍ഷം ചൂട് കാരണം ഏറ്റവും കൂടുതല്‍ ആളുകള്‍ മരണപ്പെടുന്നത് വിദര്‍ഭയിലാണ്. 15 ളുകളാണ് ഇവിടെ മരിച്ചത്. രാജ്യത്ത് കൊടും ചൂട് കാരണം മരിക്കുന്നവരുടെ എണ്ണത്തിലും വര്‍ധനവുണ്ട്. 2015-2019 മുതലുള്ള കാലഘട്ടത്തില്‍ 3775 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
Content Highlight – The people of North India burned in the scorching heat