നിര്‍ബന്ധിത മതപരിവര്‍ത്തനമെന്ന് ആരോപണം; കര്‍ണാടകയില്‍ മലയാളി ദമ്പതികള്‍ അറസ്റ്റില്‍
ആദിവാസി മേഖലയില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തിയെന്ന് ആരോപിച്ച് മലയാളി ദമ്പതികളെ കര്‍ണാടക പോലീസ് അറസ്റ്റ് ചെയ്തു. മാനന്തവാടി സ്വദേശിയായ കുര്യച്ചന് ഭാര്യ സെല്‍വി എന്നിവരെയാണ് കുട്ട പോലീസ് അറസ്റ്റ് ചെയതത്. നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധന നിയമത്തിന്റെ സെക്ഷന്‍ 295A അനുസരിച്ച് അറസ്റ്റിലായ ദമ്പതികളെ റിമാന്‍ഡ് ചെയ്തു.
ചൊവ്വാഴ്ച കുട്ടയിലെ ആദിവാസി മേഖലയിലെത്തിയ ദമ്പതികള്‍ ആദിവാസി വിഭാഗത്തിലുള്ള പണിയരവറ മുത്ത എന്നയാളുടെ കുടുംബത്തെ നിര്‍ബന്ധിതമായ മതപരിവര്‍ത്തനം നടത്താന്‍ ശ്രമിച്ചുവെന്നാണ് ആരോപണം. ഹൈന്ദവ സംഘടനകള്‍ നല്കിയ പരാതിയെ തുടര്‍ന്ന് പോലീസ് മുത്തയുടെ വീട്ടിലെത്തി ഇവരെ അറസ്റ്റ് ചെയ്തത്.
മതപരിവര്‍ത്തനത്തിനെതിരെ കര്‍ണാടക സര്‍ക്കാര്‍ പാസാക്കിയ പുതിയ നിയമം നടപ്പാക്കിയിട്ടില്ല. കേസില്‍ കുറ്റപത്രം തയ്യാറാക്കുമ്പോള്‍ പുതിയ നിയമം ഇവര്‍ക്കെതിരെ ചുമത്തുമെന്ന് പോലീസ് അറിയിച്ചു.
Content Highlight: Malayali couple arrested in karanataka allegedly for forcible religious conversion