ഭീകരവാദ ഫണ്ടിങ്; യാസീന്‍ മാലിക് കുറ്റക്കാരനാണെന്ന് എന്‍ഐഎ കോടതി
രാജ്യത്ത് ഭീകരവാദത്തിന് ഫണ്ട് നല്കിയ കേസില്‍ വിഘടനവാദി നേതാവ് യാസീന്‍ മാലികി കുറ്റക്കാരനാണെന്ന് എന്‍ഐഎ കോടതി. ചുമത്തേണ്ട പിഴയുടെ തുക നിര്‍ണയിക്കുന്നതിനായി യാസിന് മാലിക്കിന്റെ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച് സത്യവാങ് മൂലം സമര്‍പ്പിക്കാനും കോടതി എന്‍ഐഎയോട് ആവശ്യപ്പെട്ടു.
യുഎപിഎ കേസുകളിലടക്കം ഇയാള്‍ കുറ്റം സമ്മതിച്ചതിന് പിന്നാലെയാണ് ഡല്‍ഹിയിലെ എന്‍ഐഎ കോടതി മാലിക്കിനെ കുറ്റക്കാരനായി പ്രഖ്യാപിച്ചത്. ഭീകരവാദ പ്രവര്‍ത്തനം, ഗൂഢാലോചന, ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള ഫണ്ടിങ് കൂടാതെ ഭീകരവാദ സംഘടനകളിലെ അംഗത്വം, രാജ്യദ്രോഹം തുടങ്ങിയ കുറ്റങ്ങള്‍ എതിര്‍ക്കുന്നില്ലെന്ന് യാസിന് മാലിക് കഴിഞ്ഞ ദിവസം കോടതിയില്‍ പറഞ്ഞിരുന്നു. ഈ മാസം 25-ാം തീയതി കേസില്‍ ശിക്ഷ വിധിക്കും.
Content Highlight – NIA court finds separatist leader Yasin Malik guilty of funding terrorism in the country