ജയില്‍ മോചിതനായ ശേഷം വീണ്ടും പ്രതി; കാപ്പ കുറ്റവാളിയെ നാടുകടത്തി
നിരന്തര കുറ്റവാളിയെ കാപ്പ ചുമത്തി നാടു കടത്തി. അയ്യമ്പുഴ മുരിങ്ങേടത്തുപാറ കൂട്ടാല വീട്ടില്‍ നിഖില്‍ (നിഖില്‍ കൂട്ടാല-24)നെയാണ് ഒരു വര്‍ഷത്തേക്ക് നാടു കടത്തിയത്. ജില്ലാ പോലീസ് മേധാവി കെ.കാര്‍ത്തിക്കിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ റേഞ്ച് ഡി.ഐ.ജി നീരജ് കുമാര്‍ ഗുപ്തയാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
കാലടി, അങ്കമാലി, അയ്യമ്പുഴ, പീച്ചി പോലീസ് സ്റ്റേഷനുകളിലായി കവര്‍ച്ച, നരഹത്യാശ്രമം, സംഘം ചേരല്‍, അതിക്രമിച്ചു കടക്കല്‍, ആയുധം കൈവശം വയ്ക്കല്‍, ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടയല്‍ തുടങ്ങിയ കേസുകളിലെ പ്രതിയാണ്. 2019 ല്‍ കാപ്പ നിയമ പ്രകാരം ഇയാളെ നാടുകടത്തിയിരുന്നു. വീണ്ടും കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടതിനെ തുടര്‍ന്ന് കഴിഞ്ഞ ജൂണില്‍ കാപ്പ നിയമപ്രകാരം ജയിലില്‍ അടച്ചു.
ജയില്‍ മോചിതനായ നിഖില്‍ കാലടി സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതിയായതിനെ തുടര്‍ന്നാണ് നടപടി. ഓപ്പറേഷന് ഡാര്‍ക്ക് ഹണ്ടിന്റെ ഭാഗമായി 45 പേരെ കാപ്പ ചുമത്തി ജയിലിലടച്ചു. 35 പേരെ നാടു കടത്തി.
Content Highlight: Kappa convict deported