തൃശൂര്‍ പൂരം വെടിക്കെട്ട് ഒരു മണിക്ക്; എല്ലാം സജ്ജമെന്ന് ദേവസ്വങ്ങള്‍
തൃശൂര്‍ പൂരം വെടിക്കെട്ട് ഉച്ചയ്ക്ക് ഒരു മണിക്ക് നടത്തുമെന്ന് റവന്യൂ മന്ത്രി കെ.രാജന്. മഴ മാറി നില്ക്കുന്ന സാഹചര്യത്തിലാണ് വെടിക്കെട്ട് നടത്തുന്നത്. എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയായതായി പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങള്‍ അറിയിച്ചു. വെടിക്കോപ്പുകള്‍ ഇനിയും സൂക്ഷിക്കാനാകില്ലെന്ന് മന്ത്രി വ്യക്തമാക്കി. വെടിക്കെട്ടിനോട് അനുബന്ധിച്ച് സ്വരാജ് റൗണ്ടില്‍ ഉടന്‍ തന്നെ ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തും.
കനത്ത മഴയെ തുടര്‍ന്ന് മൂന്നു തവണ മാറ്റി വെച്ച ശേഷമാണ് ഇന്ന് വെടിക്കെട്ട് നടത്താന്‍ തീരുമാനമായിരിക്കുന്നത്. 11-ാം തിയതി പുലര്‍ച്ചെ 3 മണിക്കായിരുന്നു വെടിക്കെട്ട് നിശ്ചയിച്ചിരുന്നത്. ഇതിന് മുന്‍പായി ഉച്ചപ്പൂരം വെടിക്കെട്ടും സാംപിള്‍ വെടിക്കെട്ടും നടത്തിയിരുന്നു. എന്നാല്‍ പൂരം വെടിക്കെട്ട് മഴ മൂലം മുടങ്ങുകയായിരുന്നു. പിന്നീട് രണ്ടു തവണ കൂടി മഴ വില്ലനായി.
എല്ലാ തയ്യാറെടുപ്പും നടത്തിയിരുന്നെങ്കിലും പൂര മൈതാനം മഴയില്‍ കുതിര്‍ന്നതോടെ വെടിക്കെട്ട് നടത്താന്‍ സാധിക്കാതെ വരികയായിരുന്നു.
Content Highlight: Thrissur pooram fire works at 1 pm