വിജയ് ബാബു ജോര്‍ജിയയിലേക്ക് കടന്നതായി സൂചന; വ്യാഴാഴ്ച ദുബായ് വിട്ടു
നടിയെ പീഡിപ്പിച്ച കേസില്‍ ഒൡവില്‍ കഴിഞ്ഞിരുന്ന വിജയ് ബാബു ജോര്‍ജിയയിലേക്ക് കടന്നതായി സൂചന. ദുബായില്‍ ഒളിവിലായിരുന്ന വിജയ് ബാബു വ്യാഴാഴ്ച ജോര്‍ജിയയിലേക്ക് പോയതായാണ് വിവരം. പാസ്പോര്‍ട്ട് റദ്ദാക്കുമെന്ന് മനസിലാക്കിയാണ് പലായനം. കുറ്റവാളികളെ കൈമാറുന്നതില്‍ ഇന്ത്യയുമായി കരാറില്ലാത്ത രാജ്യമാണ് ജോര്‍ജിയ.
19-ാം തിയതി ഹാജരാകുമെന്നും ബിസിനസ് ടൂറിന് വിദേശത്താണെന്നും കാട്ടി വിജയ് ബാബു പോലീസിന് ഇമെയില്‍ അയച്ചിരുന്നു. എന്നാല്‍ ഇതില്‍ വീഴ്ച വരുത്തിയതിനെ തുടര്‍ന്ന് പോലീസ് വിദേശകാര്യ മന്ത്രാലയത്തെ സമീപിക്കുകയും വിജയ് ബാബുവിന്റെ പാസ്പോര്‍ട്ട് റദ്ദാക്കുകയും ചെയ്തിരുന്നു.
പാസ്പോര്‍ട്ട് റദ്ദാകുന്നതോടെ വിസയും റദ്ദാകുമെന്നതിനാല്‍ യുഎഇ ഇയാളെ അറസ്റ്റ് ചെയ്യുമെന്നായിരുന്നു കണക്കുകൂട്ടല്‍. ഇന്റര്‍പോള്‍ ഇയാള്‍ക്കെതിരെ ബ്ലൂ കോര്‍ണര്‍ നോട്ടീസ് പുറത്തിറക്കുകയും ചെയ്തിരുന്നു.
Content Highlight: Vijay babu fled to Georia