കൊച്ചി മെട്രോ; എസ്എന്‍ ജംഗ്ഷന് വരെയുള്ള പാതയിലെ ട്രയല്‍ റണ്‍ ആരംഭിച്ചു
കൊച്ചി മെട്രോയുടെ രണ്ടാംഘട്ടമായ പേട്ട മുതല്‍ എസ്എന്‍ ജംഗ്ഷന് വരെയുള്ള പാതയിലെ ട്രയല്‍ റണ്‍ ആരംഭിച്ചു. പുതിയ സ്റ്റേഷനുകളായ വടക്കേകോട്ട, എസ്എന്‍ ജംഗ്ഷന് എന്നിവിടങ്ങളിലേക്കാണ് പുതിയ സര്‍വ്വീസുകള്‍ ഉണ്ടാവുക.
സ്ഥിരം സര്‍വ്വീസ് മാതൃകയില്‍ യാത്രക്കാരില്ലാതെയാണ് ട്രയല്‍ റണ്‍. ട്രയല്‍ പൂര്‍ത്തിയാകുന്നതോടെ പുതിയ പാത സര്‍വ്വീസിനായി പൂര്‍ണ്ണതോതില്‍ സജ്ജമാകും. ഇന്നു മുതല്‍ ഏതാനും ദിവസങ്ങള്‍ ട്രയല്‍ സര്‍വ്വീസ് തുടരും. പേട്ടയില്‍ അവസാനിക്കുന്ന എല്ലാ ട്രെയിനുകളും യാത്രക്കാരെ പേട്ടയില്‍ ഇറക്കിയ ശേഷം എസ്എന്‍ ജംഗ്ഷന് വരെ സര്‍വ്വീസ് നടത്തി തിരികെ വരും.
പേട്ടയില്‍ നിന്ന് എസ്എന്‍ ജംഗ്ഷന് വരെയുള്ള 1.8 കിലോമീറ്റര്‍ പാതയില്‍ നിര്‍മ്മാണവും, സിഗ്നലിംഗ് ജോലികളും പൂര്‍ത്തിയായി കഴിഞ്ഞു. ട്രാക്ക് ട്രയല്‍, സ്പീഡ് ട്രയല്‍ എന്നിവ വിജയകരമായി പൂര്‍ത്തിയായതോടെയാണ് സര്‍വ്വീസ് ട്രയലിന് തുടക്കമായത്. കൊച്ചി മെട്രോയുടെ തന്നെ ഏറ്റവും വലിയ സ്റ്റേഷനാണ് വടക്കേകോട്ടയില്‍ സജ്ജമാകുന്നത്. റെയില്‍വേ സേഫ്റ്റി കമ്മീഷണറുടെ പരിശോധന കൂടി പൂര്‍ത്തിയായാല്‍ യാത്രാ സര്‍വ്വീസ് ആരംഭിക്കും.
Content Highlight – Kochi Metro; The trail run on the road to SN Junction has started