പിസി ജോര്‍ജിന്റെ വിദ്വേഷ പ്രസംഗത്തിന്റെ സിഡികള്‍ തുറന്ന് പ്രദര്‍ശിപ്പിക്കണമെന്ന നിര്‍ദേശവുമായി കോടതി
പിസി ജോര്‍ജിന്റെ വിദ്വേഷ പ്രസംഗത്തിന്റെ സിഡികള്‍ പ്രദര്‍ശിപ്പിക്കാന്‍ തീരുമാനം. പ്രസംഗം കോടതി മുറിയില്‍ പ്രദര്‍ശിപ്പിക്കാന്‍ സൗകര്യം ഒരുക്കണമെന്ന് സൈബര്‍ പൊലീസിന് കോടതി നിര്‍ദേശം നല്കി. പിസി ജോര്‍ജിന്റെ ജാമ്യം റദ്ദാക്കണമെന്ന സര്‍ക്കാരിന്റെ ഹര്‍ജി പരിഗണിക്കവെയാണ് പ്രസംഗം കേള്‍ക്കണമെന്ന ആവശ്യം കോടതി മുന്നോട്ട് വച്ചത്.
പിസി ജോര്‍ജ് നടത്തിയ മതവിദ്വേഷ പ്രസംഗത്തിന്റെ 4 ഡിവിഡികള്‍ കോടതിക്ക് പോസിക്യൂഷന് നല്‍കിയിരുന്നു. ഈ പ്രസംഗം കാണാന്‍ തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് സൗകര്യം ഒരുക്കണമെന്നാണ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് നിര്‍ദേശം നല്‍കിയത്.
തിരുവനന്തപുരത്ത് അനന്തപുരി ഹിന്ദുമഹാ സംഗമം എന്ന പരിപാടിയില്‍ വെച്ചാണ് പിസി ജോര്‍ജ് മതവിദ്വോഷ പ്രസംഗം നടത്തിയത്. പ്രസംഗം വലിയ വിവാദങ്ങള്‍ക്ക് വഴിവച്ചതിന് പിന്നാലെ തിരുവനന്തപുരം ഫോര്‍ട്ട് പൊലീസ് കേസെടുക്കുകയായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയെങ്കിലും കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.
Content Highlight – The court directed the cyber police to arrange for the speech of PC George to be displayed in the courtroom