നടിയെ ആക്രമിച്ച കേസിൽ ശരത് പതിനഞ്ചാം പ്രതി
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ സുഹൃത്ത് ശരത് പതിനഞ്ചാം പ്രതിയാവും. തുടരന്വേഷണം സംബന്ധിച്ച റിപ്പോർട്ട് അന്വേഷണ സംഘം അങ്കമാലി കോടതിയിൽ സമർപ്പിച്ചു. നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങൾ ശരത്തിന്റെ കൈവശം എത്തിയെന്ന കാര്യം അന്വേഷണ സംഘം സ്ഥിരീകരിച്ചു.
കേസിലെ എട്ടാം പ്രതി ദിലീപ് തന്നെയായിരിക്കും. ശരത്തിനെ മാത്രം പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തി അന്തിമ കുറ്റപത്രം വരുന്നയാഴ്ച കോടതിയിൽ സമർപ്പിക്കും. ക്രൈംബ്രാഞ്ച് തയ്യാറാക്കിയ അധിക കുറ്റപത്രത്തിലാണ് പ്രതിപ്പട്ടിക പുതുക്കി നൽകിയത്. ശരത് ഉൾപ്പെടെ ഇതുവരെ കേസിൽ പ്രതിചേർക്കപ്പെട്ടത് പതിനഞ്ച് പേരാണ്.
ആദ്യം പ്രതിപ്പട്ടികയിൽ ഉണ്ടായിരുന്ന രണ്ട് പേരെ ഹൈക്കോടതി നേരത്തെ വെറുതെ വിട്ടിരുന്നു. മുന്ന് പേർ കേസിലെ മാപ്പ് സാക്ഷികളാണ്. നിലവിൽ കേസിൽ ശേഷിക്കുന്നത് പത്ത് പ്രതികളാണ്.
Content Highlight: Actress Assault Case: Dileep’s friend Sarath 15th accused in additional charge sheet.