പ്രധാനമന്ത്രി ജപ്പാനില്‍; ആദ്യ ദിനത്തില്‍ പ്രമുഖ വ്യവസായികളുമായി കൂടിക്കാഴ്ച്ച നടത്തി
രണ്ടു ദിവസത്തെ ജപ്പാന് സന്ദര്‍ശനത്തിന്റെ ആദ്യ ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രമുഖ വ്യവസായികളുമായി കൂടിക്കാഴ്ച നടത്തി. ക്വാഡ് ഉച്ചകോടി 2022ന് മുന്നോടിയായി, ആഗോള അംഗീകാരം നേടിയ പ്രമുഖ ജാപ്പനീസ് കമ്പനികളുടെ സിഇഒമാരുമായിട്ടാണ് പ്രധാനമന്ത്രി കൂടിക്കാഴ്ച്ച നടത്തിയത്.
ടോക്കിയോയില്‍ എന്‍ഇസി കോര്പ്പറേഷന് ചെയര്‍പേഴ്സണ്‍ ഡോ.നൊബുഹിറോ എന്ഡോയുമായി പ്രധാനമന്ത്രി മോദി കൂടിക്കാഴ്ച നടത്തി. ആശയവിനിമയത്തിനിടെ, ഇന്ത്യയുടെ ടെലികമ്മ്യൂണിക്കേഷന്‍ മേഖലയില്‍ എന്‍ഇസിയുടെ പങ്കിനെ അദ്ദേഹം അഭിനന്ദിക്കുകയും ഇന്ത്യയിലെ പുതിയതും വളര്‍ന്നുവരുന്നതുമായ സാങ്കേതികവിദ്യകളിലെ അവസരങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്തതായി എംഇഎ വക്താവ് അരിന്ദം ബാഗ്ചി ട്വീറ്റില്‍ പറഞ്ഞു.
വ്യാവസായിക വികസനം, നികുതി, തൊഴില്‍ എന്നിവ ഉള്‍പ്പെടെ ഇന്ത്യയില്‍ ബിസിനസ്സ് ചെയ്യുന്നതിന്റെ സാധ്യതകളെക്കുറിച്ച് പ്രധാനമന്ത്രി മോദിയും എന്‍ഇസി മേധാവിയും ചര്‍ച്ച ചെയ്തു.
സ്മാര്‍ട് സിറ്റികള്‍ വളര്‍ന്നു വരുന്ന സാങ്കേതികവിദ്യകളെയും ഇന്ത്യയില്‍ ജാപ്പനീസ് ഭാഷ പഠിപ്പിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്ന ശ്രമങ്ങളെയും കുറിച്ച് എന്‍ഡോ സംസാരിച്ചതായി പ്രധാനമന്ത്രി ചര്‍ച്ചയ്ക്ക് ശേഷം പറഞ്ഞു. കൂടാതെ ഊഷ്മളമായ സ്വീകരണത്തിന് ജപ്പാനിലെ ഇന്ത്യന്‍ പ്രവാസികള്‍ക്ക് ട്വീറ്റിലൂടെ നന്ദി പറയുകയും ചെയ്തു.
Content Highlight – Prime Minister Narendra Modi Visits Japan and met leading industrialist