അതിജീവതയുടേത് ഗുരുതര ആരോപണം; കേസ് അട്ടിമറിക്കാന്‍ സിപിഎം ഇടനിലക്കാരായെന്ന് വിഡി സതീശന്
നടിയെ ആക്രമിച്ച കേസിലെ അതിജീവത സര്‍ക്കാനെതിരെ ഹൈക്കോടതിയിലെത്തിയ സംഭവത്തെത്തക്കുറിച്ച് പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന് രംഗത്ത്. കേസ് അട്ടിമറിക്കാന്‍ സിപിഎം നേതാക്കള്‍ ഇടനിലക്കാരായി പ്രവര്‍ത്തിക്കുന്നുവെന്ന് വിഡി സതീശന് വിമര്‍ശിച്ചു.
കേസ് അട്ടിമറിക്കാന്‍ നീക്കമുണ്ടെന്ന് അതിജീവത ഇന്നയിച്ച ആരോപണം ഗുരുതരമാണ്. ഈക്കാര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് മറുപടി പറയണം. സംഭവത്തില്‍ വിശദമായ അന്വേഷണം വേണം. തെളിവു ലഭ്യമായാല്‍ ഇടനിലക്കാരുടെ പേരുകള്‍ വെളിപ്പെടു്ത്തും. ഈ സര്‍ക്കാര്‍ സ്ത്രീ വിരുദ്ധ സര്‍ക്കാരാണെന്നും കേരള സമൂഹത്തെ ഞെട്ടിക്കുന്നതാണ് അതിജീവതയുടെ ആരോപണമെന്നും വിഡി സതീശന് ആരോപണം ഉന്നയിച്ചു. സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന ആവശ്യം പോലും നിറവേറ്റിയിട്ടില്ല. കേസ് ഇല്ലാതാക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും വിഡി സതീശന് ചൂണ്ടികാട്ടി.
കേസ് അട്ടിമറിക്കാന്‍ ഉന്നത ഇടപെടല്‍ ഉണ്ടെയെന്നാണ് നടിയുടെ ആരോപണം. കേസ് വേഗത്തില്‍ അവസാനിപ്പിക്കാനാണ് നീക്കം. തുടരന്വേഷണ റിപ്പോര്‍ട്ട്
വേഗത്തില്‍ നല്‍കരുതെന്നും നടി കോടതിയില്‍ ആവശ്യപ്പെട്ടു. കേസിന്റെ തുടക്കത്തില്‍ നീതിപൂര്‍വ്വമായ അന്വേഷണമാണ് നടന്നത്. എന്നാല്‍ തുടരന്വേഷണത്തില്‍ ഉന്നത രാഷ്ട്രീയ ഇടപെടലുണ്ടായി. ദിലീപിന്റെ അഭിഭാഷകരെ ചോദ്യം ചെയ്യാനുള്ള തീരുമാനമുണ്ടായതോടെയാണ് ഉന്നത ഇടപെടലെന്നും അതിജീവത കോടതിയില്‍ വ്യക്തമാക്കി. കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയ നടപടിയെക്കുറിച്ചും സംശയങ്ങളുെണ്ടെന്നും നടി പറയുന്നു.
Content Highlight – Serious allegation of survival; VD Satheesan said that the CPM was an intermediary to sabotage the case