കുട്ടിയുടെ വിദ്വേഷ മുദ്രാവാക്യം; പോപ്പുലര്‍ ഫ്രണ്ട് പ്രവര്ത്തകന് കസ്റ്റഡിയില്‍, സംഘാടകര്‍ പ്രതികളാകും
പോപ്പുലര്‍ ഫ്രണ്ട് റാലിയില്‍ കുട്ടി വിദ്വേഷ മുദ്രാവാക്യം വിളിച്ച സംഭവത്തില്‍ ഒരാള്‍ കസ്റ്റഡിയില്‍. ഈരാറ്റുപേട്ട സ്വദേശി അന്‍സാര്‍ ആണ് കസ്റ്റഡിയിലായത്. ആലപ്പുഴ സൗത്ത് പോലീസ് ഈരാറ്റുപേട്ടയില്‍ എത്തി ഇയാളെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. കുട്ടിയെ തോളിലേറ്റിയത് അന്‍സാര്‍ ആണെന്നാണ് വിവരം. രാത്രി 10 മണിയോടെയാണ് അന്‍സാറിനെ കസ്റ്റഡിയില്‍ എടുത്തത്. ഇതില്‍ പ്രതിഷേധിച്ച് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ഈരാറ്റുപേട്ടയില്‍ പ്രകടനം നടത്തി.
കേസില്‍ കുട്ടിയുടെ മാതാപിതാക്കളും പ്രതികളാകുമെന്നാണ് സൂചന. കേസില്‍ പരിപാടിയുടെ സംഘാടകരായ പോപ്പുലര്‍ ഫ്രണ്ട് ആലപ്പുഴ ജില്ലാ പ്രസിഡന്റ്, സെക്രട്ടറി എന്നിവരെ പ്രതിചേര്‍ക്കുമെന്ന് സൂചനയുണ്ട്. മതസ്പര്‍ദ്ദയുണ്ടാക്കാന്‍ ശ്രമിച്ചതിനാണ് 153 എ വകുപ്പ് അനുസരിച്ച് കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ ശനിയാഴ്ച പോപ്പുലര്‍ ഫ്രണ്ട് ആലപ്പുഴയില്‍ നടത്തിയ റാലിയിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.
റാലിയില്‍ പ്രവര്‍ത്തകന്റെ ചുമലില്‍ ഇരുന്ന് പ്രകോപനകരമായ മുദ്രാവാക്യം വിളിക്കുന്ന കുട്ടിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു. ഇതു സംബന്ധിച്ച് പിന്നീട് പോലീസ് രഹസ്യാന്വേഷണ വിഭാഗം അന്വേഷണം നടത്തുകയും ആലപ്പുഴ സൗത്ത് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയുമായിരുന്നു. അതേസമയം കുട്ടി വിളിച്ചത് അംഗീകരിച്ച മുദ്രാവാക്യമല്ലെന്ന് അവകാശപ്പെട്ട് സംഘാടകര്‍ രംഗത്തെത്തിയിരുന്നു.
ബാലാവകാശ കമ്മീഷന് സംഭവത്തില്‍ ഇടപെടുകയും ബാലനീതി നിയമങ്ങളു
ടെ ലംഘനം ഇതിലുണ്ടായെന്ന് വ്യക്തമാക്കുകയും ചെയ്തു. സംഘാടകര്‍ക്കെതിരെ കേസെടുക്കണമെന്നും കമ്മീഷന് നിര്‍ദേശിച്ചു. വിഷയത്തില്‍ ഇടപെട്ട കോടതി കുട്ടികളെ രാഷ്ട്രീയ റാലികളില്‍ പങ്കെടുപ്പിക്കുന്നതും മുദ്രാവാക്യങ്ങള്‍ വിളിക്കുന്നതും തടയേണ്ടതല്ലേയെന്ന ചോദ്യം ഉന്നയിക്കുകയും ചെയ്തു.
Content Highlight: SDPI activist detained in alappuzha rally incident