തൃക്കാക്കര ഉപതെരഞ്ഞടുപ്പ്;
ഉമ തോമസിന് പിന്തുണയുമായി കെ കെ രമ
തൃക്കാക്കര ഉപതെരഞ്ഞടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമ തോമസിന് പിന്തുണയറിയിച്ച് വടകര എം എല്‍ എ കെ കെ രമ രംഗത്ത്. പ്രതിപക്ഷനിരയിലെ ഏക വനിതാ എം എല്‍ എയാണ് ആര് എം പി നേതാവാണ് കെ കെ രമ. കേരളത്തിലേത് സ്ത്രീവിരുദ്ധ സര്‍ക്കാറാണെന്നും നിയമസഭയില്‍ തനിയ്ക്കൊപ്പം സ്ത്രീകളുടെ ശബ്ദദമാകാന്‍ ഉമ തോമസും ഉണ്ടാകണമെന്നും രമ പറയുന്നു.
തെരഞ്ഞൈടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഉമ തോമസിനൊപ്പം ഇടപ്പള്ളിയില്‍ നടന്ന വാഹന പര്യടനത്തിനും വീടുകള്‍ കയറി വോട്ട് ചോദിക്കുന്നതിലും രമ പങ്കെടുത്തു. കൂടാതെ ഇന്ന് നടക്കുന്ന കുടുംബ സംഗമങ്ങളിലും ഉമ തോമസിനൊപ്പം രമ സജീവമായി രംഗത്തുണ്ടാവും.
Content Highlight – Thrikkakara by-election Vadakara MLA KK Rema in support of UDF candidate Uma Thomas