മകള്‍ക്ക് നീതി ലഭിച്ചു; വിധി സമൂഹത്തിനുള്ള സന്ദേശമാണെന്ന് വിസ്മയയുടെ അച്ഛന്
വിസ്മയ കേസിലെ വിധിയില്‍ പൂര്‍ണ്ണ തൃപ്തനാണെന്ന് അച്ഛന് ത്രിവിക്രമന്‍ നായര്‍. മകള്‍ക്ക് നീതി കിട്ടിയെന്നും ഈ വിധി സമൂഹത്തിനുള്ള സന്ദേശമാണെന്നും അദ്ധേഹം പറഞ്ഞു. കേസില്‍ ജീവപര്യന്ത്യം പ്രതീക്ഷിച്ചിരുന്നില്ലെന്നും മേല്‍ക്കോടതിയെ സമീപിക്കുന്നത് പ്രോസിക്യൂട്ടറുമായി തീരുമാനിക്കുമെന്നും വിസ്മയുടെ അച്ഛന് വ്യക്തമാക്കി.
കിരണുമായി മാത്രം ബന്ധപ്പെട്ട കേസല്ല ഇത്. തങ്ങള്‍ക്കൊപ്പം നിന്ന എല്ലാവരോടും നന്ദി പറയുന്നുവെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ശിക്ഷ കുറഞ്ഞുപോയെന്നായിരുന്നു വിസ്മയയുടെ അമ്മ സജിതയുടെ പ്രതികരണം. പ്രതിക്ക് ജീവപര്യന്തം ലഭിക്കാന്‍ ഏതറ്റം വരെയും പോകുമെന്നും സജിത പ്രതികരിച്ചു.
കേസില്‍ പ്രതിയായ കിരണ്‍ കുമാറിന് പത്തു വര്‍ഷത്തെ കഠിന തടവാണ് കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി വിധിച്ചത്. വിവിധ വകുപ്പുകളിലായി 25 വര്‍ഷമാണ് ശിക്ഷ. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതിയെന്നതിനാല്‍ പത്തു വര്‍ഷത്തെ തടവ് മാത്രം അനുഭവിച്ചാല്‍ മതിയാകും.
Content Highlight – Vismaya’s father says daughter had received justice and the verdict was a message to the society