സംസ്ഥാനത്ത് കാലവര്‍ഷം തിങ്കളാഴ്ച്ച എത്തുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്
സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസത്തിനകം കാലവര്‍ഷം കേരളത്തില്‍ എത്തുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്കി. അടുത്ത 24 മണിക്കൂറിനുള്ളിൽ അറബിക്കടല്‍, ലക്ഷദ്വീപ് മേഖലകളില്‍ കാലവര്‍ഷം എത്തിച്ചേരാന്‍ സാധ്യതയുണ്ട്.
ഇതിന്റെ സ്വാധീനഫലമായി അടുത്ത അഞ്ചു ദിവസം കേരളത്തില്‍ വ്യാപകമായി മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പില്‍ പറയുന്നു. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ മഴയ്ക്കൊപ്പം ശക്തമായ കാറ്റും ഇടിമിന്നലും ഉണ്ടാകുമെന്ന് നിര്‍ദേശമുണ്ട്. ശക്തമായ മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് പത്തു ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ് പ്രഖ്യാപിച്ചത്. ഞായറാഴ്ച്ച തെക്കന്‍ ജില്ലകളിലും മധ്യകേരളത്തിലും ശക്തമായ മഴ ലഭിക്കും.
Content Highlight – The Central Meteorological Department has forecast monsoon in the state on Monday