സംസ്ഥാനത്ത് കാലവര്‍ഷം രണ്ടു ദിവസത്തിനകം എത്താന്‍ സാധ്യത; 7 ജില്ലകളില്‍ ഞായറാഴ്ച യെല്ലോ അലര്‍ട്ട്
കാലവര്‍ഷം രണ്ടു ദിവസത്തിനുള്ളില്‍ കേരളത്തില്‍ എത്താന്‍ സാധ്യതയെന്ന് മുന്നറിയിപ്പ്. ഇതിനായുള്ള അനുകൂല സാഹചര്യങ്ങള്‍ ഒരുങ്ങിയതായി കേന്ദ്രകാലാവസ്ഥാ വകുപ്പ് അറിയിച്ചു. എങ്കിലും മണ്‍സൂണ്‍ സ്ഥിരീകരിക്കാന്‍ കുറച്ചു ദിവസങ്ങള്‍ കൂടി വേണ്ടിവരുമെന്നാണ് സൂചന.
തെക്കന്‍ അറബിക്കടലില്‍ പടിഞ്ഞാറന്‍ കാറ്റ് ശക്തമാണ്. എങ്കിലും കാലവര്‍ഷത്തിന്റെ വരവ് പ്രഖ്യാപിക്കാവുന്ന വിധത്തിലേക്ക് ഇതെത്തിയിട്ടില്ല. എങ്കിലും സംസ്ഥാനത്ത് 7 ജില്ലകളില്‍ ഞായറാഴ്ച യെല്ലോ അലര്‍ട്ട് നല്‍കിയിരിക്കുകയാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്.
കാലവര്‍ഷത്തിന് മുന്നോടിയായുള്ള മഴ സംസ്ഥാനത്ത് വ്യാപകമാണ്. സംസ്ഥാനത്തെ വിവിധയിടങ്ങളില്‍ ഇടിയോടു കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതിയില്‍ കാറ്റിനും സാധ്യതയുള്ളതായി കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്കി.
Content Highlight: monsoon likely to arrive kerala in two days