പത്തനാപുരത്ത് സെല്‍ഫിയെടുക്കുന്നതിനിടെ മൂന്നു പെണ്‍കുട്ടികള്‍ പുഴയില്‍ വീണു; ഒരാളെ കാണാതായി
പത്തനാപുരത്ത് സെല്‍ഫിയെടുക്കുന്നതിനിടെ പുഴയില്‍ വീണ പെണ്‍കുട്ടികളില്‍ ഒരാളെ കാണാതായി. പത്തനംതിട്ട കൂടല്‍ സ്വദേശിയായ പെണ്‍കുട്ടിയെയാണ് കാണാതായത്. മൂന്നു പെണ്‍കുട്ടികളാണ് പുഴയില്‍ വീണത്. ഉച്ചയ്ക്ക് 12.30ഓടെയാണ് സംഭവം. ശക്തമായ ഒഴുക്കുള്ള പുഴയിലേക്കാണ് പെണ്‍കുട്ടികള്‍ വീണത്. തെരച്ചില്‍ തുടരുകയാണ്.
പത്തനാപുരത്തെ സുഹൃത്തിന്റെ വീട്ടിലെത്തിയ കുട്ടികള്‍ ഉച്ചഭക്ഷണത്തിന് ശേഷം പുഴയ്ക്ക് സമീപമെത്തി സെല്‍ഫിയെടുക്കുന്നതിനിടെയായിരുന്നു അപകടം. കുട്ടികള്‍ ഇറങ്ങിയ പുഴയുടെ ഭാഗം ആഴമേറിയതാണെന്ന് നാട്ടുകാര്‍ പറഞ്ഞു. ഏതാനും ദിവസങ്ങളായി മഴ തുടരുന്നതിനാല്‍ പുഴയില്‍ വെള്ളത്തിന്റെ അളവ് കൂടുതലാണ്.
രണ്ടുപേരെ സമീപത്തുണ്ടായിരുന്ന നാട്ടുകാരാണ് രക്ഷപ്പെടുത്തിയത്. കാണാതായ പെണ്‍കുട്ടിക്കു വേണ്ടി നാട്ടുകാരും ഫയര്‍ഫോഴ്സും തെരച്ചില്‍ തുടരുകയാണ്.
Content Highlights: Selfie Accident, Drowned, Search