ജനങ്ങള്‍ക്ക് ലജ്ജിച്ചു തലതാഴ്ത്തേണ്ട ഒരു പ്രവൃത്തിയും തന്റെ ഭാഗത്തു നിന്ന് ഉണ്ടായിട്ടില്ല: നരേന്ദ്ര മോദി
ഇന്ത്യയുടെ വളര്‍ച്ചയ്ക്കായി പ്രവര്‍ത്തിക്കേണ്ട ഒരു അവസരവും പാഴാക്കിയിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ എട്ടു വര്‍ഷമായി രാജ്യത്തെ സേവിക്കുമ്പോള്‍ ജനങ്ങള്‍ക്ക് ലജ്ജിച്ചു തലതാഴ്ത്തേണ്ട ഒരു പ്രവൃത്തിയും തന്റെ ഭാഗത്തു നിന്ന് ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഗുജറാത്തിലെ രാജ്കോട്ട് ജില്ലയിലെ അത്കോട്ടില്‍ മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രി ഉദ്ഘാടനം ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോവിഡ് കാലത്ത് ഓരോ പൗരന്റെയും ജീവിത സാഹചര്യം മെച്ചപ്പെട്ടതാക്കാന്‍ വേണ്ടതെല്ലാം കേന്ദ്ര സര്‍ക്കാര്‍ ചെയ്തിട്ടുണ്ട്. രാജ്യത്തെ ഒരു പൗരനും പട്ടിണി കിടക്കാതിരിക്കാന്‍ ഭക്ഷ്യ ശേഖരണം കാര്യക്ഷമമാക്കി. കൂടാതെ എല്ലാവര്ക്കും കോവിഡ് വാക്സിന് ലഭ്യമാക്കാന്‍ കഴിഞ്ഞുവെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
മഹാത്മാ ഗാന്ധിയും. സര്‍ദാര്‍ വല്ലഭായ് പട്ടേലും സ്വപ്നം കണ്ട ഇന്ത്യയെ നിര്‍മിക്കുന്നതിന് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്നും മോദി പറയുന്നു. രാജ്യത്തെ പാവപ്പെട്ടവരുടെ ഉന്നമനം ലക്ഷ്യമിട്ടുള്ളതായിരുന്നു ഇക്കാലയളവിലെ പ്രവര്‍ത്തനങ്ങളെന്ന് അദ്ദേഹം ചൂണ്ടികാട്ടി.
Content Highlights – Prime Minister Narendra Modi, speaking at the inauguration of hospital, Gujarat