വിഷുദിനത്തില് അമ്മയ്ക്കൊപ്പം ബന്ധുവീട്ടിലേക്ക് പോയ ഏഴുവയസുകാരി തോട്ടില് വീണ് മരിച്ചു
Posted On April 14, 2024
0
283 Views
ആലപ്പുഴ: വിഷു ദിനത്തിലെ ദാരുണ അപകടത്തില് ഏഴ് വയസുകാരി മരിച്ചു. ആലപ്പുഴ നെടുമുടി കളരിപറമ്ബില് തീർത്ഥയാണ് മരിച്ചത്.
അമ്മയോടോപ്പം ബന്ധു വീട്ടില് പോകുമ്ബോള് കാല് വഴുതി തോട്ടില് വീഴുകയായിരുന്നു.
കുട്ടിയെ രക്ഷിക്കാൻ അമ്മയും തോട്ടിലേക്ക് എടുത്തുചാടിയെങ്കിലും മകളെ രക്ഷിക്കാനായില്ല. കുട്ടിയെ കരക്കെത്തിച്ച ശേഷം ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം പോസ്റ്റ്മോര്ട്ടത്തിന് ശേഷം ബന്ധുക്കള്ക്ക് വിട്ടുകൊടുക്കും.












