ബസിനുള്ളിലെ CCTV ദൃശ്യങ്ങൾ നശിപ്പിക്കാൻ ശ്രമം..
അധികാരം ഉപയോഗിച്ച് കേസ് അട്ടിമറിക്കുകയാണോ?
കെഎസ്ആർടിസി ഡ്രൈവറും തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനും തമ്മിലുണ്ടായ തർക്കത്തിലെ സുപ്രധാന തെളിവ് പരിശോധിക്കാൻ പൊലീസ് മടി കാണിക്കുന്നു .ksrtc ബസിനുള്ളിൽ cctv ദൃശ്യങ്ങൾ പരിശോധിക്കാൻ പോലീസ് താല്പര്യപ്പെടുന്നില്ല എന്നതാണ് ആരോപണത്തിന് പിന്നിൽ . തിരുവനന്തപുരം ഡിപ്പോയുടെ ആർ.പി.സി 101 എന്ന കെ.എസ്.ആർ.ടി.സി ബസിൽ മൂന്ന് നിരീക്ഷണ ക്യാമറകളാണ് സ്ഥാപിച്ചിട്ടുള്ളത് . എന്നാൽ കെ എസ് ആർ ടി സി അടക്കം ഈ ക്യാമറയെ കുറിച്ചുള്ള വിവരങ്ങൾ പുറത്തു കൊണ്ടുവരാൻ താല്പര്യം പ്രകടിപ്പിക്കുന്നില്ല.. ബസിനുള്ളിൽ ഇരുന്ന് ചിലർ എടുത്ത വീഡിയോ നിർബന്ധപൂർവ്വം മേയർ ഡിലീറ്റ് ചെയ്തിരുന്നു. മന്ത്രി കെ.ബി ഗണേശ്കുമാറിന്റെ നിർദേശപ്രകാരം അടുത്തിടെ ക്യാമറ ഘടിപ്പിച്ച ബസുകളിലൊന്നാണിത്. മുന്നിലും പിന്നിലും, ബസിന് ഉള്ളിലും ക്യാമറയുണ്ട്. ഒരാഴ്ച സമയം ദൃശ്യങ്ങൾ സൂക്ഷിക്കാനാകും. ബസിലെ യാത്രക്കാരെ ആരാണ് ഇറക്കിവിട്ടതെന്ന് തെളിവ് ഈ ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. ഒപ്പം ഡ്രൈവർ ക്യാബിനിലെ ദൃശ്യങ്ങളും ഇതിലുണ്ട്. ഇവ പരിശോധിച്ചാൽ സംഭവത്തിന്റെ യഥാർത്ഥ സത്യംഅറിയാൻ കഴിയും . എന്നാൽ പൊലീസ് ആ ഫുറ്റേജിൽ അത്ര താൽപ്പര്യം പ്രകടിപ്പിക്കുന്നില്ല . ബസും കാറും തമ്മിൽ എത്രനേരം റോഡിൽ ഒരുമിച്ച് ഓടിയെന്നതും ആരാണ് പ്രശ്നമുണ്ടാക്കിയതെന്നും ഈ ക്യാമറ ദൃശ്യങ്ങൾ പരിശോധിച്ചാൽ വ്യക്തമാകും. എന്നാൽ ഈ ദൃശ്യങ്ങളൊന്നും തത്കാലം പുറത്തുവിടേണ്ടെന്നാണ് കെ എസ് ആർ ടി സിക്ക് ലഭിച്ചിരിക്കുന്ന നിർദ്ദേശം. .ദൃശ്യങ്ങൾ നശിപ്പിക്കാനും ചിലർ നീക്കം നടത്തുന്നുണ്ടെന്ന ആരോപണവും ഉയരുന്നുണ്ട് . കെ.എസ്.ആർ.ടി.സി. താത്കാലിക ഡ്രൈവർ എച്ച്.എൽ. യദുവിനെ അന്വേഷണറിപ്പോർട്ട് പുറത്തുവരുംമുമ്പേ ജോലിയിൽനിന്നു മാറ്റിനിർത്തിയിരിക്കുകയാണ്. മാത്രമല്ല യദുവിനെ ഇനി ജോലിയിൽ തിരിച്ചെടുക്കാനും സാധ്യത ഇല്ല . താൽകാലിക ജോലി ആയതുകൊണ്ടു തന്നെ വളരെ എളുപ്പത്തിൽ ഡ്രൈവറെ പുറത്താക്കാൻ കെ എസ് ആർ ടി സിക്ക് കഴിയും.. അതിനിടെ മേയർക്കെതിരെ കേസെടുക്കാത്തത് ഇപ്പോഴും വലിയ വിവാദമായി തുടരുകയാണ്. പ്രധാന റോഡിൽ സിനിമാ സ്റ്റൈലിൽ കാർ കുറുകെ ഇട്ട് ബസ് തടയുന്നത് ക്രിമിനൽ കുറ്റമാണ്. ഇതിൽ പൊലീസ് കേസെടുക്കുന്നുമില്ല. കെ.എസ്.ആർ.ടി.സി. ബസ് തടയുന്നത് സ്വാഭാവികമായും ക്രിമിനൽ കേസാണ് . . ഈ ജീവനക്കാരെ ആക്രമിക്കുകയോ ബസിനു കേടുപാടുണ്ടാക്കുകയോ ചെയ്താൽ ജാമ്യമില്ലാ കുറ്റമാകും. ഔദ്യോഗിക കൃത്യനിർവഹണം തടയുക, ബസ് മുടക്കിയതു വഴി സാമ്പത്തികനഷ്ടം ഉണ്ടാക്കുക തുടങ്ങിയ കുറ്റങ്ങളെല്ലാം ചുമത്തും. ജീവനക്കാർക്ക് നേരിട്ട് പൊലീസിൽ പരാതി നൽകാം. ട്രിപ്പ് പൂർത്തിയാക്കിയില്ലെങ്കിലോ ബസിന് നാശനഷ്ടമുണ്ടെങ്കിലോ ഡിപ്പോ മേധാവി പരാതിപ്പെടണം. പക്ഷേ ഇതൊന്നും ഇവിടെ നക്കില്ല. സംഭവമറിഞ്ഞ് കെ.എസ്.ആർ.ടി.സി. അധികൃതർ സ്ഥലത്തെത്തുമ്പോൾ ബസിൽ കണ്ടക്ടർ സുബിൻ മാത്രമാണുണ്ടായിരുന്നത്. ഡ്രൈവറെ പൊലീസ് കൊണ്ടുപോയിരുന്നു. പാളയം സാഫല്യം കോംപ്ലക്സിനു സമീപത്തെ സിഗ്നലിനു മുന്നിൽവച്ചാണ് കാർ ബസിനു കുറുകെ നിർത്തിയതെന്ന് നിരീക്ഷണക്യാമറ ദൃശ്യങ്ങളിൽ വ്യക്തമാണ്. സീബ്രാലൈനിനു മുകളിൽ ബസ് കടന്നുപോകാൻ കഴിയാത്ത വിധത്തിലാണ് കാർ നിർത്തിയത്. മറ്റു വാഹനങ്ങൾക്കു തടസ്സമുണ്ടാകുന്ന വിധത്തിൽ വാഹനം നിർത്തുന്നത് ഡ്രൈവിങ് റെഗുലേഷന്റെ ലംഘനമാണ്. ബസിനെ പിന്തുടർന്നതിലും തടഞ്ഞതിലും അപകടകരമായ ഡ്രൈവിങ് കണ്ടെത്തിയാൽ കാറോടിച്ചയാളുടെ ഡ്രൈവിങ് ലൈസൻസ് സസ്പെൻഡ് ചെയ്യാം. സീബ്രാലൈനിലേക്കു കടന്നുകയറി വാഹനം നിർത്തുന്നതും കുറ്റകരമാണ്.പൊതുസ്ഥലത്തെ ലൈംഗികാതിക്രമമാണെങ്കിലും പൊലീസിനെ ആദ്യം വിവരമറിയിക്കണം. പ്രതി രക്ഷപ്പെടാൻ സാധ്യതയുണ്ടെങ്കിൽ മാത്രമേ തടയാൻ ശ്രമിക്കാവൂ. പൊലീസ് കൺട്രോൾ റൂമിന് ഒരു കിലോമീറ്റർ അകലെവച്ചാണ് സംഭവം നടക്കുന്നത്. നഗരത്തിനുള്ളിൽ എവിടെയും അഞ്ചു മിനിറ്റിനുള്ളിൽ എത്താവുന്ന വിധത്തിൽ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. എല്ലാം അറിയാവുന്ന മേയർ സ്വയം നിയമം കൈയിലെടുത്തു. മാത്രമല്ല fir ൽ തിരുവനന്തപുരം മേയർ എന്ന് എഴുതിയതും ഇപ്പോൾ വിമർശനം ഉയരുന്നുണ്ട് . കാരണം ആര്യ രാജേന്ദ്രൻ ഔദ്യോഗിക വാഹനത്തിൽ , ഔദ്യോഗിക ജോലി സമയത്തു ഉണ്ടായ കേസ് അല്ല ഇത് . സ്വകാര്യ വാഹനത്തിൽ , സ്വകാര്യ ആവശ്യത്തിന് പോകുമ്പോൾ ഉണ്ടായ സംഭാവം ആണ് . അതിനാൽ തിരുവനന്തപുരം മേയർ എന്ന നിലയിൽ കേസ് കൊടുത്തത് തന്റെ പദവി ഉപയോഗിച്ച് കേസ് മുന്നോട്ടു കൊണ്ടുപോകാനുള്ള ഉദ്ദേശത്തോടു കൂടിയാണ് എന്നത് വ്യക്തമാണ്