കായംകുളത്ത് ഒൻപതാം ക്ലാസ് വിദ്യാർഥി വന്ദേ ഭാരത് ട്രെയിൻ തട്ടി മരിച്ചു
Posted On February 26, 2025
0
49 Views

കായംകുളത്ത് ഒൻപതാം ക്ലാസ് വിദ്യാർഥിനി വന്ദേ ഭാരത് ട്രെയിൻ തട്ടി മരിച്ചു.തെക്കേക്കര വാത്തിക്കുളം സ്വദേശി ശ്രീലക്ഷ്മി (15) ആണ് മരിച്ചത്. കായംകുളം ഹോളി മേരി സ്കൂളിന് സമീപമുള്ള ലെവൽ ക്രോസിൽ വെച്ച് ശ്രീലക്ഷ്മിയെ വന്ദേ ഭാരത് ട്രെയിൻ ഇടിക്കുകയായിരുന്നു.
കുട്ടി ട്രാക്കിലൂടെ ഫോണിൽ സംസാരിച്ച് നടക്കുന്നതിനിടെയായിരുന്നു അപകടം ഉണ്ടായതെന്ന് നാട്ടുകാർ പറയുന്നു. കായംകുളം പൊലീസ് എത്തി കുട്ടിയുടെ മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.