മന്ത്രി സജി ചെറിയാന്റെ കാര്‍ അപകടത്തില്‍പ്പെട്ടു.

കായംകുളം: സാംസ്കാരിക, ഫിഷറീസ് വകുപ്പുമന്ത്രി സജി ചെറിയാന് സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു. കായംകുളത്തുവെച്ചായിരുന്നു അപകടം. വാഹനത്തിലുണ്ടായിരുന്ന മന്ത്രി ഉള്‍പ്പെടെ ആര്‍ക്കും സാരമായ പരിക്കില്ല.
കായംകുളത്തുനിന്ന് ആലപ്പുഴയിലേക്കുള്ള യാത്രയിലായിരുന്നു മന്ത്രി. ദേശീയപാതയില്‍ എം.എസ്.എം. കോളേജിന് സമീപത്തുവെച്ച് എതിര്‍ദിശയില്‍നിന്നെത്തിയ കാര്‍ മന്ത്രിയുടെ വാഹനത്തില്‍ ഇടിക്കുകയായിരുന്നു. എതിര്‍ദിശയില്‍നിന്നെത്തിയ വാഹനം അമിതവേഗത്തിലായിരുന്നു എന്നാണ് വിവരം. ഈ അപകടത്തിന് പിന്നാലെ ഒരു ടിപ്പര്‍ ലോറിയും മന്ത്രിയുടെ വാഹനത്തില്‍ ഇടിച്ചു. ഈ സമയം അതുവഴി വന്ന മൂവാറ്റുപുഴ എം.എല്‍.എ. മാത്യു കുഴല്നാടന് മന്ത്രിയോട് വിവരങ്ങള്‍ അന്വേഷിക്കുകയും ചെയ്തു.