2002 ഫെബ്രുവരി 28-ന് ഉച്ചകഴിഞ്ഞ നേരത്ത് നരോദ പാട്യയിലെ തൻ്റെ വീടിൻ്റെ ടെറസിൽ പതുങ്ങിയിരിക്കുകയായിരുന്ന മജീദിനെ ജയ് ഭവാനി കണ്ടു. “മജീദ് ഭായി” അയാൾ വിളിച്ചു..” നിങ്ങളെല്ലാവരും രാവിലെ മുതൽ വിശന്നിരിക്കുകയാണല്ലോ. നിങ്ങളുടെ അടുക്കളയിലുള്ള ആ വലിയ പാത്രങ്ങളുമായി താഴേക്ക് വരൂ. ഞാൻ നിങ്ങൾക്ക് കഢി ഖിച്ച്ഡി ഉണ്ടാക്കിത്തരാം.” മജീദ് ചാടിയെഴുന്നേറ്റു : “കഢി ഖിച്ച്ഡി? […]