വാഹനം കൈമാറി ഓടിക്കാമോ? വ്യക്തമായ മറുപടിയുമായി മന്ത്രിയും ട്രാന്സ്പോര്ട്ട് കമ്മിഷണറും
സ്വകാര്യ വാഹനങ്ങളുടെ ഉപയോഗത്തിലും ഒട്ടേറെ ആശങ്കകള് ഉയര്ന്നിട്ടുണ്ട്. വാഹനം ആർ സി ഓണർ അല്ലാതെ മറ്റാരും കൈമാറി ഓടിക്കരുതെന്ന ട്രാന്സ്പോര്ട്ട് കമ്മിഷണര് നാഗരാജു പ്രസ്താവന ഏറെ വിവാദങ്ങൾക്ക് ഇടനൽകി .ഒരാളുടെ വാഹനം മറ്റൊരാളുടെ കൈയ്യിൽ കണ്ടാൽ അത് നിയപരമായി തെറ്റാണെന്നും അതിനു പിന്നിൽ പണമിടപാട് ഉണ്ടെന്ന് കണക്കാക്കുമെന്നായിരുന്നു ട്രാന്സ്പോര്ട്ട് കമ്മിഷണര് പറഞ്ഞത് .
അതോടെ ബന്ധുവിന്റെയോ അടുത്ത സുഹൃത്തിന്റെയോ സ്വകാര്യവാഹനം കൈമാറി ഉപയോഗിക്കാമോ? അത് നിയമവിരുദ്ധമാണോ? തുടങ്ങി ഒട്ടേറെ സംശയങ്ങളാണ് ഉയർന്ന വന്നത് .അതിനെല്ലാം ഒരു വ്യക്തത വരുത്തുകയാണ് ട്രാൻസ്പോർട് മിനിസ്റ്റർ ഗണേഷ് കുമാറും ട്രാന്സ്പോര്ട്ട് കമ്മിഷണര് സി എച്ച് നാഗരാജുവും .
ആർ സി ഓണർ അല്ലതെ ഭാര്യയോ മക്കളോ അടുത്ത ബന്ധുക്കളോ സുഹൃത്തക്കളോ ഒന്നും വാഹനം കൈമാറി ഓടിക്കുന്നതിൽ തെറ്റില്ലെന്ന് ഗതാഗതവകുപ്പ് മന്ത്രി ഗണേഷ് കുമാർ വ്യക്തമാക്കി .ട്രാന്സ്പോര്ട്ട് കമ്മിഷണരുടെ വാക്കുകളെ തെറ്റായി വ്യഗ്യനിക്കപ്പെടുകയാണെന്ന് മന്ത്രി പറഞ്ഞു. അതേസമയം ഇത്തരത്തിൽ ബന്ധത്തിന്റെയോ സൗഹൃതത്തിന്റെയോ പേരിൽ തട്ടിപ്പു നടത്തിയാൽ അത് പിടിക്കപ്പെട്ടാൽ നടപടി ഉണ്ടാകുമെന്നും അത് ഒരിക്കലും ചില്ലറ നടപടി ആവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.അതുപോലെ പണത്തിനു അത്യാവശ്യക്കാരന്റെ വണ്ടി പണയം എടുത്ത് അത് മറ്റാളുകൾക്ക് ഉപയോഗിക്കാൻ നൽകുന്നതും അതിൽ illegal ആക്ടിവിറ്റീസ് നടത്തുന്നതും പണയത്തിനെടുത്ത വാഹനം ഉപയോഗിച്ച നശിപ്പിക്കുന്ന ദുഷ്ടതം ഒന്നും വെച്ച് പൊറുപ്പിക്കില്ലെന്നും ഒരു സ്വകാര്യ ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ മന്ത്രി ഗണേഷ് കുമാർ വ്യക്തമാക്കി.
ട്രാന്സ്പോര്ട്ട് കമ്മിഷണര് സി എച്ച് നാഗരാജുവും ഈ വിഷയത്തിൽ വ്യക്തത വരുത്തിയിട്ടുണ്ട്.
സുഹൃത്തിന്റെ വാഹനം ഉപയോഗിക്കുന്നതില് തെറ്റുണ്ടോഅത്യാവശ്യഘട്ടങ്ങളില് കാറുകള് കൈമാറി ഉപയോഗിക്കുന്നതില് തെറ്റില്ല. എട്ടോ അതിലധികമോ സീറ്റുകളുള്ള വാഹനങ്ങള് ഇങ്ങനെ കൈമാറരുത്. അതേസമയം, ചെറുകാറുകളാണെങ്കിലും സ്ഥിരമായി സ്വകാര്യവാഹനങ്ങള് കൈമാറി ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണ്.
അപകടം ഉണ്ടാകുമ്പോള് ഉടമ വാഹനത്തിലില്ലെങ്കില് ഇന്ഷുറന്സ് കമ്പനി നഷ്ടപരിഹാരത്തെ എതിര്ക്കാനിടയുണ്ട്. ഉടമയുടെ ആവശ്യത്തിനു വേണ്ടിയായിരുന്നു യാത്ര എന്ന് തെളിയിക്കേണ്ടിവരും. സ്വകാര്യവാഹനങ്ങളുടെ ദുരുപയോഗം തടയുന്നതിനാണ് ഇന്ഷുറന്സ് കമ്പനി ഇത്തരം മാനദണ്ഡങ്ങള് കര്ശനമാക്കിയിരിക്കുന്നത്.
സ്വകാര്യവാഹനങ്ങള് പ്രതിഫലം വാങ്ങി മറ്റൊരാളുടെ ഉപയോഗത്തിന് വിട്ടുകൊടുക്കുന്നത് പെര്മിറ്റ് വ്യവസ്ഥകളുടെ ലംഘനമാണെന്നും . ഇത്തരത്തിൽ ക്രമക്കേടുകള് കണ്ടെത്തിയാൽ 6000 രൂപയാണ് പിഴ. പെര്മിറ്റ്, ഫിറ്റ്നസ് ലംഘനങ്ങള്ക്കാണ് കേസെടുക്കുക. ആവര്ത്തിച്ചാല് പിഴത്തുക ഇരട്ടിക്കുകായും ആറുമാസത്തേക്ക് രജിസ്ട്രേഷന് റദ്ദാക്കുകായും ചെയ്യുമെന്നും അഹ്ദേഹം വ്യക്തമാക്കി .
ഇത്തരം നിയമനങ്ങൾ സാധാരണക്കാരെ ലക്ഷ്യമിട്ടല്ല മറിച്ച് സ്വകാര്യവാഹനങ്ങള് നിയമവിരുദ്ധമായി വാടകയ്ക്ക് കൊടുക്കുന്ന വ്യക്തികളെ മാത്രം ലക്ഷ്യം വെച്ചാണെന്നും ട്രാന്സ്പോര്ട്ട് കമ്മിഷണര് കൂട്ടിച്ചേർത്തു.
എന്നാൽ സംസ്ഥാനത്ത് ‘റെന്റ് എ കാര്’ ബിസിനസ് നിയമവിധേയമാണ്. ലൈസന്സോടെ പ്രവര്ത്തിക്കുന്ന സ്ഥാപനങ്ങളിൽ വാഹനങ്ങള് നിന്നും വാടകയ്ക്ക് എടുക്കാവുന്നതാണ്.അംഗീകൃത സ്ഥാപനങ്ങളില് നിന്നുമെടുക്കുന്ന വാഹനങ്ങളിലെ യാത്രയ്ക്ക് ഇന്ഷുറന്സ് പരിരക്ഷയുണ്ടാകും. ടാക്സി വാഹനങ്ങള്പോലെ ഇവ നിയമവിധേയമായി ഉപയോഗിക്കാം. കറുത്ത പ്രതലത്തില് മഞ്ഞ നിറത്തിലുള്ള നമ്പര്ബോര്ഡാണ് അംഗീകൃത വാടക വാഹനങ്ങള്ക്കുള്ളത്.