അബുദാബി ശക്തി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു ; അടൂരിന് ടി കെ രാമകൃഷ്ണന് പുരസ്കാരം
ഈ വര്‍ഷത്തെ അബുദാബി ശക്തി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. സമഗ്ര സംഭാവനയ്ക്കുള്ള ശക്തി ടി കെ രാമകൃഷ്ണൻ പുരസ്കാരം അടൂര്‍ ഗോപാലകൃഷ്ണനാണ്. 50,000 രൂപയും ഫലകവുമാണ് പുരസ്കാരം. പൊന്നാനിയില്‍ ആഗസ്ത് മൂന്നാംവാരം നടക്കുന്ന ചടങ്ങില്‍ അവാര്‍ഡുകള്‍ സമ്മാനിക്കുമെന്ന് ചെയര്മാൻ പി കരുണാകരനും കണ്‍വീനര്‍ എ കെ മൂസയും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
മറ്റ് അവാര്‍ഡുകള്‍: കെ ജയകുമാര്‍ (കവിത – പിങ്ഗള കേശിനി), പി എൻ ഗോപീകൃഷ്ണൻ (കവിത – മാംസഭോജിയാണ്), എസ് അജയകുമാര്‍ (നോവല്‍ – നിഴല്‍ക്കളങ്ങള്‍), മാനസീദേവി (നോവല്‍ – സാവിത്രിയുടെ സഞ്ചാരങ്ങള്‍), പ്രൊഫ. വിശ്വമംഗലം സുന്ദരേശൻ (ബാലസാഹിത്യം – മാര്‍ക്സിന്റെ കഥ കുട്ടികള്‍ക്ക്), എമില്‍ മാധവി (നാടകം – കുമരു, ഒരു കള്ളന്റെ സത്യന്വേഷണ പരീക്ഷകള്‍), ജോണ്‍ ഫെര്‍ണാണ്ടസ് (നാടകം – വൃത്തം പതിനൊന്നു കോല്), പി വി ഷാജികുമാര്‍ (കഥ – സ്ഥലം), ഡോ. ബി ഇക്ബാല്‍ (വിജ്ഞാന സാഹിത്യം – മഹാമാരികള്‍ പ്ലേഗുമുതല്‍ കോവിഡുവരെ), ബി ശ്രീകുമാര്‍ (വിജ്ഞാന സാഹിത്യം – അയ്യപ്പപണിക്കര്‍ ചൊല്ക്കാഴ്ചകളും ചൊല്ലാകാഴ്ചകളും), വി എസ് രാജേഷ് (എരുമേലി പുരസ്കാരം – ശിവനയനം), ഡോ. ശ്രീകല മുല്ലശേരി (എരുമേലി പുരസ്കാരം – സ്ത്രൈണ വൃത്താന്തങ്ങള്‍), കെ വി സജയ് (ശക്തി തായാട്ട് പുരസ്കാരം – തെളിയുന്ന മനോനഭസെനിക്ക്), പി ജി സദാനന്ദൻ (ശക്തി തായാട്ട് പുരസ്കാരം – രാമൻ: പാഠവും പാഠഭേദങ്ങളും). 25,000 രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം.