പിന്നെയും കുതിക്കുന്ന സ്വർണ്ണവില; 90000 ലേക്ക് അടുക്കുന്നു

സ്വർണ വില വീണ്ടും റെക്കോർഡ് തിരുത്തുന്നു. സംസ്ഥാനത്ത് ഇന്ന് മാത്രം സ്വർണവില 920 രൂപ ഉയർന്നു. ഇന്നലെ 1000 രൂപ വർദ്ധിച്ചിരുന്നു. ഇന്നത്തെ വർദ്ധനയോടെ സ്വർണവില ചരിത്രത്തിലാദ്യമായി 89000 രൂപ കടന്നു. ഇന്ന് ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 89,480 രൂപയാണ്. ജിഎസ്ടിയും പണിക്കൂലിയും ഹോൾമാർക്ക് ഫീസുമടക്കം ഏറ്റവും കുറഞ്ഞത് ഒരു പവൻ ആഭരണത്തിന് 96,000 രൂപയ്ക്ക് മുകളിൽ നൽകണം. ഒരു ഗ്രാം സ്വർണത്തിന് 12,000 രൂപയിലധികം നൽകേണ്ടിവരും.
അമേരിക്കൻ ഗവൺമെന്റ് അടച്ചുപൂട്ടലും ഫ്രാൻസിലെ രാഷ്ട്രീയ പ്രതിസന്ധിയും വിപണികളിൽ കൂടുതൽ സാമ്പത്തിക അനിശ്ചിതത്വം സൃഷ്ടിച്ചതിനെത്തുടർന്നാണ് സ്വർണവില കുത്തനെ ഉയർന്നത്. അന്താരാഷ്ട്ര സ്വര്‍ണവില ഔൺസിന് 4,000 ഡോളറിനടുത്തേക്ക് ഉയർന്നതോടെ പുതിയ റെക്കോർഡ് വിലയിലെത്തി. നിലവിലെ സ്വർണ്ണ വില 3965.63 ഡോളറാണ്.