കോളയും,പോപ്കോണും വിറ്റ് PVR നേടിയത് 1958 കോടി രൂപ..
ഇന്ന് ഒരു സിനിമയ്ക്ക് പോയി വന്നാൽ നമ്മുടെ പോക്കറ്റ് ഏറെക്കുറെ പൂർണമായും കാലി ആകുന്ന അവസ്ഥ ആണ് ഉള്ളത് .അത് എന്താണ് ഇത്രയും ചെലവ് വരാനുള്ള കാരണമെന്നും നമുക് അറിയാം .ഇന്ന് സിനിമാ ടിക്കറ്റിനേക്കാളും തിയേറ്ററുകളില്‍ ഏറ്റവും കൂടുതൽ പണം ചെലവാകുന്നത് ഭക്ഷണസാധനങ്ങള്‍ക്കാണ്. .150 രൂപയ്ക്കു ടിക്കറ്റ് എടുത്തു ഒരു വെള്ളം കൂടി വാങ്ങാമെന്നു കരുതിയാൽ മിനിമം 500 രൂപ എങ്കിലും കയ്യിൽ കരുതേണ്ടി വരും .പി വി ർ ഉൾപ്പെടെയുള്ള മുൾട്ടിപ്ലക്സുകളിൽ പൊതുവെ പെപ്സി , കോള പോലെയുള്ള ശീതള പാനീയങ്ങൾ മാത്രമായിരിയ്ക്കും ഉണ്ടാകാറുള്ളത് . മിക്കയിടത്തും അത് സ്മാൾ , മീഡിയം , ലാർജ് എന്നിങ്ങനെ വ്യത്യസ്ത അളവിലും ആയിരിക്കും വില്പന നടത്തുന്നത് . ഇതിൽ ഏറ്റവും ചെറുതും, വില കുറഞ്ഞതുമായ സ്മാൾ സൈസ് വാങ്ങണമെങ്കിൽ തന്നെ മിനിമം 250 രൂപ എങ്കിലും ആണ് മുടക്കേണ്ടി വരുന്നത് .കുട്ടികൾ ഉൾപ്പെടെയുള്ള ഒരു കുടുംബം തീയേറ്ററിലേക്ക് പോകുകയാണെങ്കിൽ വൻ തുക തന്നെ മാതാപിതാക്കളുടെ പക്കൽ നിന്നും ചിലവാകും . കാരണം മിക്കപ്പോഴും സിനിമയേക്കാള്‍ കൂടുതൽ പോപ്പ്കോണും ഐസ്ക്രീമും അടക്കമുള്ള ഭക്ഷണസാധനങ്ങളാണ് കുട്ടികളെ ആകര്‍ഷിക്കുന്നത്. സിനിമ സമാധാനത്തോടെ കാണണമെങ്കില്‍ കുട്ടികളുടെ വാശിയ്ക്ക് മുന്പില് മാതാപിതാക്കള്‍ക്ക് കീഴടങ്ങേണ്ടി വരും. മാത്രമല്ല പല തിയേറ്ററുകളിലും വെള്ളം പോലും അകത്തേക്ക് കൊണ്ടുപോകാന്‍ അനുവാദമില്ല. ഒപ്പം യഥാര്‍ഥവിലയുടെ ഇരട്ടിയുടെ ഇരട്ടിയിലേറെ തിയേറ്ററുകള്‍ ഭക്ഷണസാധനങ്ങള്‍ക്ക് ഈടാക്കുന്നത്.ഈ സാഹചര്യത്തില്‍ ആണ് പി.വി.ആര് തിയേറ്ററുകളില്‍ സിനിമാ ടിക്കറ്റിന്റെ വില്പ്പനയേക്കാള് കുതിക്കുന്നത് ഭക്ഷണസാധനങ്ങളുടെ വില്‍പ്പനയെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നത് . 2023-2024 വര്‍ഷത്തിലെ കണക്കുപ്രകാരം ഫുഡ് ആന്റ് ബീവറേജസ് വില്‍പ്പന 21% വര്‍ധിച്ചുവെന്ന് മണി കണ്ട്രോള് റിപ്പോര്‍ട്ടു ചെയ്യുന്നു. അതേ സമയം സിനിമാ ടിക്കറ്റ് വില്‍പ്പനയില്‍ 19 ശതമാനമാണ് വര്‍ധന.1958 കോടിയാണ് പി.വി.ആര് തിയേറ്ററുകള്‍ കഴിഞ്ഞ വർഷം ഭക്ഷണസാധനങ്ങള്ളുടെ വില്പനയിലൂടെ നേടിയത്. അതിന് മുന്‍പുള്ള വര്‍ഷത്തില്‍ 1618 കോടി രൂപയായിരുന്നു നേടിയത് . സിനിമാ ടിക്കറ്റിനത്തില്‍ 2022-2023 കാലയളവില്‍ 2751 കോടി നേടിയപ്പോള്‍ 2023-2014 ല്‍ അത് 3279 കോടിയായി വര്‍ധിച്ചു.ഹിറ്റ് സിനിമകള്‍ കുറവായതിനാലാണ് ഈ കാലയളവില്‍ ടിക്കറ്റ് വില്‍പ്പനയുടെ നിരക്കിനേക്കാള്‍ ഭക്ഷണ സാധനങ്ങള്‍ വിറ്റുപോയതെന്ന് പിവിആര്‍ ഐനോക്സ് ഗ്രൂപ്പ് (ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍) നിതിന്‍ സൂദ് പറഞ്ഞതായി മണികണ്ട്രോള് റിപ്പോര്‍ട്ട് ചെയ്തിരികുനത് . .
മെട്രോ നഗരങ്ങളിലും മെട്രോ ഇതര നഗരങ്ങളിലും പി.വി ആര് ധാരാളം ഫുഡ് ആന്റ് ബിവറേജസ് ഓട്ട്ലെറ്റുകള് തുറന്നിട്ടുണ്ട്. അവിടെ നിന്ന് ഭക്ഷണം വാങ്ങണമെങ്കില്‍ സിനിമ കാണണമെന്ന് നിര്‍ബന്ധമില്ല. അതും വില്‍പ്പന വര്‍ധിക്കാന്‍ കാരണമായിട്ടുണ്ടെന്ന് ആണ് എലാറ ക്യാപിറ്റല്‍ സീനിയര്‍ വൈസ് പ്രസിഡന്റ് കരണ്‍ ടൗരാനി പറഞ്ഞു.
“എഫ് ആൻഡ് ബി യിൽ നിന്നുള്ള വരുമാനം ഉയർന്നതാണ്, കാരണം അവർ മെട്രോകളിലും നോൺ-മെട്രോകളിലും ഇത്തരം ധാരാളം സ്ഥാപനങ്ങൾ തുറന്നിട്ടുണ്ട്, അവിടെ ആളുകൾ സിനിമ കാണാൻ വേണ്ടി മാത്രം അല്ല വരുന്നത് , ഭക്ഷണം കഴിക്കാൻ വേണ്ടി മാത്രം വരുന്ന ഒരുപാഡ് കസ്റ്റമേഴ്സ് ഉണ്ട് . പോരാത്തതിന് കമ്പനി ചില പ്രത്യക സ്ഥലങ്ങളിൽ പരീക്ഷനാടിസ്ഥാനത്തിൽ ഡെലിവറിയും ആരംഭിച്ചിട്ടുണ്ട്, പക്ഷെ വളരെ തിരഞ്ഞെടുത്ത മേഖലകളിൽ മാത്രമാണ് ഡെലിവറി ഉള്ളത് . അതിനാൽ, ഈ ആ പ്രദേശങ്ങളിലെ ബിസിനസും ഉയർന്ന എഫ് & ബി വരുമാന വളർച്ചയ്ക്ക് കാരണമായി. നിതിൻ സൂദ് പറഞ്ഞത്