ടാറ്റയെയും അംബാനിയെയും ഒരുമിച്ച് പൂട്ടും ;ബിര്ളയുടെ 5000 കോടിയുടെ പ്ലാന് ഇങ്ങനെ
ന്യൂഡല്ഹി: ഇന്ത്യയില് ബിസിനസ് ലോകത്തെ മുടിചൂടാമന്നന്മാരാണ് രത്തന് ടാറ്റയും മുകേഷ് അംബാനിയും. രാജ്യത്തെ ഏറ്റവും ബ്രാന്ഡ് വാല്യുവുള്ള കമ്ബനിയായ ടാറ്റ ഇന്ഡസ്ട്രീസ് രത്തന് ടാറ്റയുടേതാണ്.
അതുപോലെ ഏഷ്യയിലെ തന്നെ ഏറ്റവും വലിയ സമ്ബന്നനായ മുകേഷ് അംബാനിയുടെ റിലയന്സ് ഇന്ഡസ്ട്രീസ് വിപണി മൂല്യത്തില് മുന്നില് നില്ക്കുന്നവരാണ്.
വിവിധ മേഖലകളില് ഇവര് തമ്മില് മത്സരം നടക്കുന്നുണ്ട്. അതിലൊന്നാണ് ജ്വല്ലറി റീട്ടെയില് മാര്ക്കറ്റ്. അതില് സമ്ബൂര്ണ ആധിപത്യം മുകേഷ് അംബാനിക്കും രത്തന് ടാറ്റയ്ക്കുമുണ്ട്. എന്നാല് ഇവരുടെ ആധിപത്യത്തെ പൊളിക്കാന് പോവുകയാണ് ആദിത്യ ബിര്ള ഗ്രൂപ്പ്. ഇവര് ഈ മേഖലയിലേക്ക് കടന്നുവരികയാണ്.
രാജ്യത്തെ പ്രമുഖ ബിസിനസ് ഗ്രൂപ്പുകളില് ഒന്നാണ് ആദിത്യ ബിര്ള ഗ്രൂപ്പ്. അവര് ഇപ്പോള് ജ്വല്ലറി ബിസിനസില് നിക്ഷേപിക്കാന് പോവുകയാണ്. ഭീമമായ തുകയാണ് ഇവര് നിക്ഷേപിക്കുന്നത്. ഏകദേശം അയ്യായിരം കോടി രൂപ നിക്ഷേപിക്കുമെന്നാണ് ബിര്ള ഗ്രൂപ്പ്അറിയിച്ചിരിക്കുന്നത്. നോവല് ജുവല്സ് എന്ന പേരിലാണ് നിക്ഷേപം നടത്തുക.
കുമാര് മംഗളം ബിര്ളയാണ് ആദിത്യ ബിര്ള ഗ്രൂപ്പിനെ നയിക്കുന്നത്. കുമാര് ബിര്ളയുടെ നേതൃത്വത്തില് ബിര്ള ഗ്രൂപ്പ് നിരവധി വ്യത്യസ്തമായ മേഖലകളില് നിക്ഷേപം നടത്തിയിട്ടുണ്ട്. ടെലികോം മുതല് അപ്പാരല് വരെയുള്ള മേഖലയില് അവരുടെ നിക്ഷേപങ്ങളുണ്ട്. ഇതെല്ലാം നേട്ടത്തില് വന്നിട്ടുമുണ്ട്.
അതേസമയം ഇക്കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് അവര് പുതിയ റീട്ടെയില് ജ്വല്ലറി ബ്രാന്ഡ് പുറത്തിറക്കിയത്. ഇന്ദ്രിയ എന്ന ഈ ബ്രാന്ഡ് മുകേഷ് അംബാനിക്കും രത്തന് ടാറ്റയ്ക്കുമെല്ലാം വലിയ വെല്ലുവിളിയായി മാറും. ബിര്ള ഒരു മേഖലയിലേക്ക് കടന്നുവരുമ്ബോള് കൃത്യമായി പഠിച്ചാണ് വരാറുള്ളത്. ഇന്ത്യയിലെ ഏറ്റവും വലിയ സിമന്റ് കമ്ബനിയായ അള്ട്രാടെക്ക് ബിര്ളയുടെ പ്രമുഖ കമ്ബനികളിലൊന്നാണ്.