തോട്ടിൽ നിന്നും മീൻപിടിക്കുന്നതിനായി വലയെറിഞ്ഞയാൾക്ക് കിട്ടിയത് ഉഗ്രസ്ഫോടകശേഷിയുള്ള ഗ്രനേഡ്. മാവേലിക്കരയ്ക്കടുത്തുള്ള തെക്കേക്കര വടക്കേമങ്കുഴി മുക്കുടുക്ക പാലത്തിന് സമീപമുള്ള തൊടിയൂർ ആറാട്ടുകടാവ് തോട്ടിൽ മീൻപിടിക്കാനെത്തിയ പല്ലാരിമംഗലം സ്വദേശിയായ രാജൻ്റെ വലയിലാണ് ഗ്രനേഡ് കുടുങ്ങിയത്. തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. മണിക്കൂറുകൾ നീണ്ട പരിശോധനകൾക്കൊടുവിൽ അധികൃതർ സമീപത്തുള്ള പാടത്തിട്ട് ഗ്രനേഡ് പൊട്ടിച്ച് നിർവ്വീര്യമാക്കുകയായിരുന്നു. ടി എ കനാലിൽ വലവീശിയ രാജൻ്റെ […]